മറ്റുള്ളവ / കൂടുതല്‍ എന്ന വിഭാഗത്തിലെ ലേഖനങ്ങള്‍

വര്‍ണ്ണാശ്രമങ്ങളെക്കുറിച്ചുള്ള ഉദ്ധവന്റെ ചോദ്യവും ഭഗവാന്റെ മറുപടിയും – ഭാഗവതം (337)

നാല്‌ ധര്‍മ്മാശ്രമങ്ങള്‍ – ഗൃഹസ്ഥാശ്രമം, ബ്രഹ്മചര്യം, താപസജീവിതം, സന്ന്യാസം എന്നിവ യഥാക്രമം എന്റെ അരക്കെട്ടിലും ഹൃദയത്തിലും മാറിടത്തിലും ശിരസ്സിലും നിലകൊളളുന്നു. അതാതിന്റെ മൂലസ്ഥാനമനുസരിച്ച്‌ ആശ്രമങ്ങള്‍ അവയുടെ സ്വഭാവസവിശേഷതകള്‍ കൈവരിക്കുന്നു. ലേഖനം മുഴുവന്‍ വായിക്കുക »

ചാതുര്‍വര്‍ണ്യവും ഭക്തിയും – ഭാഗവതം (324)

ചിലര്‍ വേദങ്ങളെ തെറ്റായരിതിയില്‍ വായിച്ചു വ്യാഖ്യാനിക്കുകയും വൈദികനിരോധനങ്ങളെ അവഗണിച്ച്‌ മദ്യപിക്കുകയും മൃഗബലി നടത്തുകയും ലൈംഗികതയ്ക്കടിമപ്പെടുകയും ചെയ്യുന്നു. വേദങ്ങള്‍ ഒരു സൗജന്യമെന്ന നിലയില്‍ ഇവയെല്ലാം ആത്മനിയന്ത്രണമില്ലാത്ത അജ്ഞാനികള്‍ക്കനുവദിച്ചു കൊടുത്തിട്ടുണ്ടെങ്കിലും മദ്യം മണക്കാന്‍ മാത്രവും മൃഗങ്ങള്‍ യാഗശാലയെ അലങ്കരിക്കാന്‍ മാത്രവും ലൈംഗികാസ്വാദനം സന്താനോല്‍പാദനാര്‍ത്ഥം മാത്രവും ആയിരിക്കണം. ലേഖനം മുഴുവന്‍ വായിക്കുക »

കര്‍ത്തവ്യ നിര്‍വഹണത്തിലൂടെ ദേവകളെ ഉപാസിക്കുക (ജ്ഞാ. 3.11)

യജ്ഞ രൂപത്തിലുള്ള കര്‍മ്മനുഷ്ടാനം കൊണ്ട് നിങ്ങള്‍ ദേവന്‍മാരെ സന്തോഷിപ്പിച്ചാലും സന്തുഷ്ടരായ ദേവന്മാര്‍ നിങ്ങളെയും സന്തോഷിപ്പിക്കട്ടെ. ഇങ്ങനെ അന്യോന്യം സന്തോഷിപ്പിച്ചാല്‍ നിങ്ങള്‍ പരമമായ ശ്രേയസ്സ് കൈവരിക്കും ലേഖനം മുഴുവന്‍ വായിക്കുക »

ചതുശ്ലോകീ ഭാഗവതം പ്രഭാഷണം MP3 – ശ്രീ നൊച്ചൂര്‍ വെങ്കടരാമന്‍

ചതുശ്ലോകി ഭാഗവതം ആസ്പദമാക്കി ശ്രീ നൊച്ചൂര്‍ വെങ്കടരാമന്‍ നടത്തിയ ആത്മീയപ്രഭാഷണപരമ്പരയുടെ MP3 നിങ്ങള്‍ക്ക് കേള്‍ക്കാനും ഡൗണ്‍ലോഡ്‌ ചെയ്യാനും മറ്റു സുഹൃത്തുക്കളുമായി പങ്കുവയ്ക്കാനുമായി ശ്രേയസ്സില്‍ ചേര്‍ക്കുന്നു. ലേഖനം മുഴുവന്‍ വായിക്കുക »

ബുധോല്‍‌പത്തിയും പുരൂരവസ്സിന്റെ ചരിതവും – ഭാഗവതം (207)

ഉര്‍വ്വശീലാഭത്തിനുവേണ്ടി നടത്തിയ യജ്ഞത്തില്‍ നിന്നും മൂന്ന് അഗ്നിപൂജകളുണ്ടായി. അങ്ങനെ സങ്കല്‍പ്പിച്ച്‌ അഗ്നിയുണ്ടാക്കി പുരൂരവസ്സ് ദേവലോകം പൂകി. ത്രേതായുഗത്തിനു മുന്‍പ്‌ ഒരേ ഒരു വേദം മാത്രം -ഓം- മാത്രമേ ഉണ്ടായിരുന്നുളളൂ. ഒരേ ഒരു ദേവത – നാരായണന്‍. ഒരേ ഒരു അഗ്നി. ഒരേ ഒരു ജാതി. ഇവ മാത്രമെ ഉണ്ടായിരുന്നുളളൂ. പുരൂരവസ്സാണ്‌ അവയെ മൂന്നാക്കിയത്‌. ആന്തരികാര്‍ത്ഥത്തില്‍ ഒരേയൊരു വിശ്വശാസ്ത്രമേയുളളുവെന്നും ദൈവം വിശ്വപുരുഷനാണെന്നും അഗ്നിനിറമുളള മനുഷ്യരെല്ലാം ഒരേ ജാതിയാണെന്നും മനസ്സിലാക്കാം ലേഖനം മുഴുവന്‍ വായിക്കുക »

കൂടുതല്‍ ലേഖനങ്ങള്‍