ഗ്രന്ഥങ്ങള്‍ എന്ന വിഭാഗത്തിലെ ലേഖനങ്ങള്‍

പ്രാണായാമികള്‍ ആരാണ് ? (ജ്ഞാ.4.29)

ഗതി ഭേദമനുസരിച്ച് പ്രാണനെ പ്രാണനെന്നും അപാനന്‍ എന്നും രണ്ടു പേരുകള്‍ ചൊല്ലി വിളിക്കുന്നു. പുറത്തേക്കു പോകുന്നത് അപാനനും ഉള്ളിലേക്ക് കടക്കുന്നത് പ്രാണനുമാണ്. ചിലര്‍ അപാനനെ പ്രാണനില്‍ ഹോമിക്കുന്നു. പ്രാണനുമായുള്ള അപാനന്റെ ഏകീഭവിപ്പിക്കലാണ് അപാനയജനം. ചിലര്‍ പ്രാണനെ അപാനനില്‍ ഹോമിക്കുന്നു. അപാനനുമായുള്ള പ്രാണന്റെ ഏകീഭവിപ്പിക്കലാണ് പ്രാണയജനം. ലേഖനം മുഴുവന്‍ വായിക്കുക »

ധ്യാനം ചെയ്ത് വസ്തുവിചാരം നടത്തി ബ്രഹ്മത്തെ അറിയുന്നത് ജ്ഞാനമാകുന്നു (ജ്ഞാ.4.28)

ചിലര്‍ ദ്രവ്യദാനം ചെയ്ത് യജ്ഞം അനുഷ്ഠിക്കുന്നു. മറ്റു ചിലര്‍ തപസ്സനുഷ്ഠിച്ച് യജ്ഞം ചെയ്യുന്നു. ചിലര്‍ മനസ്സിന്റെ സമനിലയെന്ന യോഗം ശീലിച്ച് യജ്ഞം ചെയ്യുന്നു. മറ്റു ചിലര്‍ വേദശാസ്ത്രങ്ങളെ വായിച്ചും അവയുടെ അര്‍ത്ഥവിചാരം ചെയ്തും യജ്ഞംചെയ്യുന്നു. ഇങ്ങനെ മോക്ഷത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന ഇവരെല്ലാം അവരവരുടെ നിഷ്ഠയില്‍ മൂര്‍ച്ചകൂടിയ വ്രതത്തോടു കൂടിയവരാകുന്നു. ലേഖനം മുഴുവന്‍ വായിക്കുക »

പരബ്രഹ്മവുമായി ഐക്യം പ്രാപിക്കുകയെന്നുള്ളതാണ് എല്ലാറ്റിന്റേയും ഏകലക്ഷ്യം (ജ്ഞാ.4.27)

അല്ലയോ പാര്‍ത്ഥാ, ഇപ്രകാരം ചിലര്‍ അവരുടെ പാപത്തെ കഴുകികളയുന്നു. ചിലര്‍ വിവേചനമാകുന്ന അരണി ഗുരു ഉപദേശിച്ച പ്രകാരം, ഹൃദയമാകുന്ന അരണിയോടു ചേര്‍ത്ത് അതിവേഗത്തില്‍ ഉരുമ്മുന്നു. എല്ലാ മാനസികാവസ്ഥകളും ഏകരൂപമാക്കി ദ്രവീഭവിപ്പിച്ചതിനുശേഷമുള്ള ഉരസല്‍ ആയതുകൊണ്ട് ഇതിന് പെട്ടെന്നു ഫലം സിദ്ധിക്കുകയും ജ്ഞാനത്തിന്റെ അഗ്നി കത്തുകയും ചെയ്യുന്നു. എന്നാല്‍ ഈ അഗ്നി കത്തിജ്ജ്വലിക്കുന്നതിനുമുമ്പ് അതില്‍നിന്നുണ്ടാകുന്നത് അത്ഭുതശക്തികള്‍ സമ്പാദിക്കണമെന്നുള്ള മോഹത്തിന്റെ വശീകരണധൂമമാണ്. ലേഖനം മുഴുവന്‍ വായിക്കുക »

യോഗികള്‍ ഇന്ദ്രിയങ്ങളെ വിഷയങ്ങളില്‍ പ്രവേശിപ്പിക്കാതെ നടക്കുന്നു(ജ്ഞാ.4.26)

ചില സാധകര്‍ ചെവി മുതലായ ജ്ഞാനേന്ദ്രിയങ്ങളേയും കൈ, കാല്‍ തുടങ്ങിയ കര്‍മ്മേന്ദ്രിയങ്ങളേയും സംയമമാകുന്ന അഗ്നികളില്‍ ഹോമിക്കുന്നു. വേറെ ചിലര്‍ ശബ്ദം, സ്പര്‍ശം തുടങ്ങിയ വിഷയങ്ങളെ ഇന്ദ്രിയങ്ങളാകുന്ന അഗ്നിയില്‍ ഹോമിക്കുന്നു. ചിലര്‍ ആത്മനിയന്ത്രണം അഥവാ ചിത്തസംയമനം ആകുന്ന യാഗാഗ്നിയാണ് കൊളുത്തുന്നത്. അവര്‍ അതില്‍ ശരീരനിയന്ത്രണം, മനസ്സ്, വാക്ക് തുടങ്ങിയ ഇന്ദ്രിയങ്ങളുടെ നിര്‍വ്വചനങ്ങള്‍ ഹോമ ദ്രവ്യമായി സങ്കല്‍പ്പിച്ച മന്ത്രോച്ചാരണത്തോടുകൂടി ഹോമിക്കുന്നു. ലേഖനം മുഴുവന്‍ വായിക്കുക »

കര്‍മ്മയോഗത്തിനു മുന്‍തൂക്കം നല്‍കി ചെയ്യുന്ന യജ്ഞമാണ് ദൈവയജ്ഞം(ജ്ഞാ.4.25)

ചില കര്‍മ്മയോഗികള്‍ ഇന്ദ്രാദി ദേവസങ്കല്പങ്ങള്‍ക്കുതന്നെ പ്രാധാന്യം നല്‍കിക്കൊണ്ടുള്ള യാഗാദി കര്‍മ്മങ്ങള്‍ ചെയ്യുന്നു. മറ്റുചില ജ്ഞാനയോഗികള്‍ ബ്രഹ്മാര്‍പ്പണം തുടങ്ങിയ യജ്ഞോപായത്താല്‍ ജീവാത്മാവിന് ബ്രഹ്മരൂപമായിരിക്കുന്ന അഗ്നിയില്‍ ഹോമം ചെയ്യുന്നു. ലേഖനം മുഴുവന്‍ വായിക്കുക »

കൂടുതല്‍ ലേഖനങ്ങള്‍