Home »  » ഗ്രന്ഥങ്ങള്‍ » ശ്രീമദ് ഭഗവദ്‌ഗീത

ഗീതയിലേയ്ക്ക് ഒരു എത്തിനോട്ടം PDF

ഋഷീകേശിനടുത്തുള്ള വസിഷ്ഠഗുഹയിലെ ആശ്രമാധിപനായിരുന്ന ശ്രീ പുരുഷോത്തമാനന്ദ സ്വാമികള്‍ എഴുതിയ ഈ ഗ്രന്ഥത്തില്‍ ഭഗവദ്ഗീതയുടെ സാരം വ്യക്തമാക്കുന്നു. ഗീത എന്നാല്‍ എന്ത്, അര്‍ജ്ജുനന്റെ വിഷാദം, കൃഷ്ണന്‍ ഒരു തേരാളി, ജ്ഞാനയോഗം,, കര്‍മ്മയോഗം, ഭക്തിയോഗം എന്നീ വിഷയങ്ങള്‍ ഇതില്‍ പ്രതിപാദിക്കുന്നു.…

മലയാളഗീത – ഭഗവദ്ഗീതയുടെ സ്വതന്ത്രപരിഭാഷ PDF

ശ്രീമദ് ഭഗവദ്ഗീത ശ്ലോകങ്ങള്‍ക്ക് ശ്രീ വൈക്കം ഉണ്ണികൃഷ്ണന്‍ നായര്‍ തയ്യാറാക്കിയ സ്വതന്ത്രപരിഭാഷയാണ് മലയാളഗീത എന്ന ഈ ഗ്രന്ഥം. ഭഗവദ്ഗീതയിലെ ഓരോ സംസ്കൃതശ്ലോകവും മലയാളം പദ്യമായി ഇതില്‍ പരിഭാഷപെടുത്തിയിരിക്കുന്നു. …

ശ്രീമദ് ഭഗവദ്ഗീത ശിവാരവിന്ദം മഹാഭാഷ്യം PDF

ശ്രീമദ് ഭഗവദ്ഗീതയുടെ ശാങ്കരഭാഷ്യം അടിസ്ഥാനമാക്കി പ്രശസ്ത വേദാന്തപണ്ഡിതനായ പ്രൊഫസര്‍ ജി. ബാലകൃഷ്ണന്‍ നായര്‍ മലയാളത്തിലെഴുതിയ വ്യാഖ്യാനമാണ് ശ്രീമദ് ഭഗവദ്ഗീത ശിവാരവിന്ദം മഹാഭാഷ്യം എന്ന ഈ ഗ്രന്ഥം. സംസ്കൃതത്തിലും മലയാളത്തിലും ലഭ്യമായിട്ടുള്ള പല ഗീതാവ്യാഖ്യാനങ്ങളും പ്രസക്തമായ ഉപനിഷത്തുക്കളും ഒക്കെ പരിശോധിച്ചിട്ടാണ് സര്‍വ്വസംശയഛേദിയായ ഈ…

ശ്രീമദ് ഭഗവദ്ഗീത PDF (ഗീതാപ്രസ്‌)

വിവിധ ഭാഷകളിലുള്ള ഭാരതീയ ആദ്ധ്യാത്മിക ഗ്രന്ഥങ്ങള്‍ അച്ചടിച്ച്‌ വളരെ തുച്ഛമായ വിലയ്ക്ക് ലഭ്യമാക്കുന്ന ഗോരഖ്പൂര്‍ ആസ്ഥാനമായുള്ള ഗീതാപ്രസ് പ്രസിദ്ധീകരിക്കുന്ന മലയാളഅര്‍ത്ഥസഹിതമുള്ള ശ്രീമദ് ഭഗവദ്ഗീതയുടെ PDF ആണിത്. മലയാളലിപിയുലുള്ള ശ്ലോകവും മലയാള അര്‍ത്ഥവും അടങ്ങിയിരിക്കുന്നു.…

കണ്ണശ്ശഗീത / ഭാഷാഭഗവദ്ഗീത PDF – നിരണം മാധവപ്പണിക്കർ

ഇന്ന് അറിയപ്പെട്ടിട്ടുള്ള ഗീതാവിവര്‍ത്തനങ്ങളില്‍ ഏറ്റവും പഴക്കം ചെന്നത് മാധവപ്പണിക്കരുടെ ഭാഷാഭഗവദ്ഗീതയാണ്., അതായത് ലോകത്തിലെ ആദ്യത്തെ ഗീതാവിവര്‍ത്തനം മലയാളത്തിലാണ് ഉണ്ടായത്. സംസ്കൃതം അതിന്റെ സര്‍വോച്ചമായ സ്ഥാനത്ത് വിരാജിച്ചുകൊണ്ടിരുന്ന പതിനാലാം നൂറ്റാണ്ടില്‍ സംസ്കൃതാനഭിജ്ഞരായ സാമാന്യജനങ്ങള്‍ക്ക്‌ ദുര്‍ഗ്രാഹ്യമായിരുന്ന ഗീതാതത്ത്വം വളരെ ലഘുവായും സരളമായും സുന്ദരമായും ഭാഷയിലേയ്ക്കു…

ശ്രീമദ് ഭഗവദ്ഗീത ഭാവാര്‍ത്ഥബോധിനി PDF

ശ്രീമദ് ഭഗവദ്ഗീത നിത്യപാരായണം ചെയ്യുന്നതോടൊപ്പംതന്നെ ശ്ലോകങ്ങളുടെ അര്‍ത്ഥംകൂടി എളുപ്പത്തില്‍ ഗ്രഹിക്കാന്‍ സഹായകരമാക്കുക എന്ന ലക്ഷ്യത്തോടെ ഭാവാര്‍ത്ഥബോധിനി എന്ന ശ്രീമദ് ഭഗവദ്ഗീത വ്യഖ്യാനത്തോടുകൂടി ശ്രീരാമകൃഷ്ണമഠം പ്രസിദ്ധീകരിച്ച ഗ്രന്ഥമാണ് ശ്രീമദ്ഭഗവദ്ഗീത ഭാവാര്‍ത്ഥബോധിനി.…

ഗീതാപ്രകാശം PDF

സാധാരണ ജനങ്ങള്‍ക്ക്‌ സുഗ്രാഹ്യമാക്കാന്‍ വേണ്ടി ഭഗവദ്ഗീതയുടെ ഒരു സംക്ഷിപ്തരൂപം ശ്രീ. പി. ബാലകൃഷ്ണപിള്ള രചിച്ച് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിദ്ധീകരിച്ച ഗ്രന്ഥമാണ് ഗീതാപ്രകാശം. അതിന്റെ പ്രഥമഭാഗമായി ഈ പി.ഡി.എഫില്‍ ഭഗവദ്ഗീതയിലെ ആദ്യത്തെ മൂന്നു അദ്ധ്യായങ്ങളുടെ സംക്ഷിപ്തം ഉള്‍ക്കൊള്ളുന്നു. …

ഗീതാപ്രവചനം PDF – വിനോബാഭാവെ

1932ല്‍ ജയിലില്‍ വച്ച് പതിനെട്ടു ഞായറാഴ്ചകൊണ്ടു ആചാര്യ വിനോബാഭാവെ ഭഗവദ്ഗീതയിലെ ഓരോ അദ്ധ്യായത്തെക്കുറിച്ചും രാഷ്ട്രീയ തടവുകാരോട് പ്രസംഗിച്ചതാണ് ഗീതാപ്രവചനം എന്ന ഈ ഗ്രന്ഥം. മഹാത്മാഗാന്ധിതന്നെ മഹാത്മാവായി പൂജിച്ചിരുന്ന ഒരു മഹാജ്ഞാനിയുടെ തത്ത്വചിന്താഫലങ്ങളനുഭവിച്ച് സംതൃപ്തരാകണമെന്നുള്ളവര്‍ ഗീതാപ്രവചനം ഒരാവര്‍ത്തി വായിക്കണം.…

ഭാഷാ ഭഗവദ്ഗീത PDF

കൊടുങ്ങല്ലൂര്‍ കുഞ്ഞുക്കുട്ടന്‍ തമ്പുരാന്‍ രചിച്ച ഭാഷാ ഭഗവദ്ഗീത ആത്മാനന്ദ സ്വാമികളുടെ മുപ്പതുപേജുകള്‍ നീളുന്ന അവതാരികയോടൊപ്പം പ്രസിദ്ധീകരിച്ചിരിക്കുന്നു. മതം ആവശ്യമാണോ, ഹിന്ദുമതതത്ത്വങ്ങള്‍, സംസാരനാശത്തിനുള്ള ഉപായങ്ങള്‍, മതഗ്രന്ഥങ്ങള്‍തുടങ്ങിയ ഒരു അവലോകനം ഉള്‍പ്പെടുത്തിയിട്ടുണ്ട്.…

ഭഗവദ്ഗീതാ സ്ലൈഡ് പ്രസന്റേഷനുകള്‍

ഭഗവദ്ഗീതാ മാഹാത്മ്യം ഭഗവദ്ഗീതാ ധ്യാനം…

Page 1 of 20123Next ›Last »