എല്ലാ ദിവസവും പാരായണം ചെയ്യാനും മനനം ചെയ്യാനുമുള്ള ഒരുത്തമ ഗ്രന്ഥമാണ് അദ്ധ്യാത്മരാമായണം. എന്നിരുന്നാലും, കര്‍ക്കിടക മാസം കൂടുതല്‍ പ്രാധാന്യത്തോടെ രാമായണപാരായണ മാസമായി അനുഷ്ഠിച്ചു വരുന്നു. രാമായണവുമായി ബന്ധപ്പെട്ട് ശ്രേയസില്‍ ഇപ്പോള്‍ ലഭ്യമായ ഓഡിയോ, വീഡിയോ, ഇബുക്കുകള്‍ , ലേഖനങ്ങള്‍ എന്നിവ ഇവിടെ ഒരു പേജില്‍ ലഭ്യമാക്കിയിരിക്കുന്നു.


രാമായണം ഇ-ബുക്കുകള്‍


അദ്ധ്യാത്മ രാമായണം കിളിപ്പാട്ട് പാരായണം

ശ്രീ. വട്ടപ്പാറ സോമശേഖരന്‍ നായര്‍ രാഗവിസ്താരത്തോടെ പാരായണം ചെയ്തത് കേള്‍ക്കാം, ഡൗണ്‍ലോഡ് ചെയ്യാം.
ZIP MP3 ഡൗണ്‍ലോഡ് (300 MB)

രാമായണപാരായണം ഓണ്‍ലൈന്‍ ആയി കേള്‍ക്കാം

അദ്ധ്യാത്മരാമായണ പാരായണം (31 ദിവസങ്ങള്‍) – ആകാശവാണി അവതരിപ്പിക്കുന്നത്. കര്‍ക്കടക മാസത്തില്‍ ദിവസേന പാരായണം ചെയ്യുന്നതിനായി, ആദ്ധ്യാത്മരാമായണം കിളിപ്പാട്ടിലെ തെരഞ്ഞെടുത്ത ഭാഗങ്ങളുടെ പാരായണം, ആകാശവാണി തിരുവനന്തപുരം തയ്യാറാക്കിയത്.



അദ്ധ്യാത്മരാമായണം – സത്സംഗം, പ്രഭാഷണം

രാമായണം ജ്ഞാനയജ്ഞം: ഗുരുവായൂര്‍ ശ്രീ പാര്‍ത്ഥസാരഥി ക്ഷേത്രസന്നിധിയില്‍ വച്ച് ശ്രീ ഗുരുവായൂര്‍ പ്രഭാകര്‍ജി യജ്ഞാചാര്യനായി നടന്ന അദ്ധ്യാത്മ രാമായണ സപ്താഹജ്ഞാനയജ്ഞത്തിന്റെ ഓഡിയോ.

രാമായണ തത്ത്വം: അദ്ധ്യാത്മരാമായണത്തെ അടിസ്ഥാനമാക്കി സ്വാമി ജ്ഞാനാനന്ദസരസ്വതി രചിച്ച ‘രാമായണതത്ത്വം’ അടിസ്ഥാനമാക്കി സ്കൂള്‍ ഓഫ് ഭഗവദ്‌ഗീത പുറത്തിറക്കിയ ഓഡിയോ.

അദ്ധ്യാത്മരാമായണം പ്രഭാഷണം: അദ്ധ്യാത്മരാമായണം ആസ്പദമാക്കി വേദാന്താചാര്യനായ പ്രൊഫ. ജി. ബാലകൃഷ്ണന്‍ നായര്‍ നടത്തിയ സത്സംഗപ്രഭാഷണങ്ങളുടെ MP3 ഓഡിയോ ശേഖരം.

രാമായണത്തിലെ സ്ത്രീകള്‍ , രാമായണത്തിലെ രാവണന്‍ എന്നീ വിഷയങ്ങളെ ആസ്പദമാക്കി സ്വാമി നിര്‍മലാനന്ദഗിരി നടത്തിയ ആദ്ധ്യാത്മിക പ്രഭാഷണങ്ങളുടെ MP3 ഓഡിയോ ശേഖരം ഡൗണ്‍ലോഡ് ചെയ്യാം.



അദ്ധ്യാത്മരാമായണം – വരികളും പാരായണവും

ബാലകാണ്ഡം

അയോദ്ധ്യാകാണ്ഡം

ആരണ്യകാണ്ഡം

കിഷ്കിന്ദാകാണ്ഡം

സുന്ദരകാണ്ഡം

യുദ്ധകാണ്ഡം


അദ്ധ്യാത്മരാമായണം കിളിപ്പാട്ട് ഗ്രന്ഥം വാങ്ങുവാന്‍

ലഘുവ്യാഖ്യാനവും ഗദ്യവിവര്‍ത്തനവും സമ്പൂര്‍ണ്ണ പാരായണ ഓഡിയോയും സഹിതം തിരുവനന്തപുരം ആര്‍ഷശ്രീ പബ്ലിഷേഴ്സ് എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം കിളിപ്പാട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം ചേങ്കോട്ടുകോണം ശ്രീരാമദാസാശ്രമം മഠാധിപതിയായിരുന്ന സ്വാമി സത്യാനന്ദ സരസ്വതിയുടെ അനുഗ്രഹാശിസ്സുകളോടെ രാമായണപാരായണം ചെയ്തുപോരുന്ന ശ്രീ. വട്ടപ്പാറ സോമശേഖരന്‍ നായര്‍ ആണ് ഈ വ്യാഖ്യാനം നിര്‍വഹിച്ചിരിക്കുന്നത്. സപ്താഹയജ്ഞങ്ങളിലും നവാഹയജ്ഞങ്ങളിലും യജ്ഞപൗരാണികനായും പ്രഭാഷകനായും അദ്ദേഹം പ്രവര്‍ത്തിക്കുന്നു. ശ്രീ. വട്ടപ്പാറ സോമശേഖരന്‍ നായര്‍ രാഗവിസ്താരത്തോടെ പാരായണം ചെയ്ത അദ്ധ്യാത്മരാമായണം കിളിപ്പാട്ട് ഓഡിയോ കേള്‍ക്കാനും ഡൗണ്‍ലോഡ് ചെയ്യാനുമായി മുകളില്‍ ചേര്‍ത്തിട്ടുണ്ട്.

രാമായണം തെറ്റുകൂടാതെ അര്‍ത്ഥബോധം വരത്തക്കവണ്ണം പാരായണം ചെയ്യാന്‍ ഈ ഗ്രന്ഥം സാധാരണക്കാരെ പ്രാപ്തരാക്കുന്നു. പ്രധാനപദങ്ങളുടെ അര്‍ത്ഥവും സമസ്തപദങ്ങളുടെ പിരിച്ചെഴുത്തും അങ്ങിങ്ങ് ചില വിശദീകരണക്കുറിപ്പുകളും ഉള്‍പ്പെടെയുള്ള ലളിതമായ ഗദ്യവിവര്‍ത്തനമാണ് ഈ ഗ്രന്ഥത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

പ്രസാധകരായ ആര്‍ഷശ്രീയെ ബന്ധപ്പെട്ടാല്‍ ഈ ഗ്രന്ഥവും രാമായണപാരായണ സിഡിയും ഉള്‍പ്പെടെ VPP ആയി ലഭിക്കും.
മേല്‍വിലാസം: അര്‍ഷശ്രീ പബ്ലിഷിംഗ് കമ്പനി, TC 28/2793, KRA-C13, ചെട്ടികുളങ്ങര, തിരുവനന്തപുരം 695001.
ഫോണ്‍ : 09746333330, 09895993930
ഇമെയില്‍ : arshapub@yahoo.com