ശ്രീ നാരായണഗുരു

 • വിനായകാഷ്ടകം വ്യാഖ്യാനം PDF

  വിനായകനെ സ്തുതിച്ചുകൊണ്ട് ശ്രീനാരായണഗുരു എഴുതിയ എട്ടു ശ്ലോകങ്ങളടങ്ങിയ ചെറുകൃതിയായ വിനായകാഷ്ടകത്തിനു ശ്രീ നിത്യചൈതന്യയതി വ്യാഖ്യാനമെഴുതി ശ്രീ മുനി നാരായണപ്രസാദ്‌ മലയാളത്തിലേയ്ക്ക് തര്‍ജ്ജമ ചെയ്തതാണ് ഈ ഗ്രന്ഥം.

  Read More »
 • ശ്രീനാരായണ ഗുരുദേവ ഭാഗവതം കിളിപ്പാട്ട് PDF

  ശ്രീനാരായണ ഗുരുഭക്തിയ്ക്ക് പ്രാധാന്യം കല്‍പ്പിച്ച് സ്വാമി സുധാനന്ദ സമര്‍പ്പിക്കുന്ന ഗ്രന്ഥമാണ് ശ്രീനാരായണ ഗുരുദേവ ഭാഗവതം കിളിപ്പാട്ട്. ശ്രീനാരായണഗുരുവിന്റെ ജീവിതത്തില്‍ ആവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെല്ലാം ഈ കൃതിയില്‍ പദ്യത്തിലാക്കിയിട്ടുണ്ട്.

  Read More »
 • ശ്രീനാരായണ ഗുരുദേവ ഭാഗവത സപ്താഹയജ്ഞം MP3

  ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തില്‍ ശ്രീ ബ്രഹ്മസ്വരൂപാനന്ദ സ്വാമികള്‍ യജ്ഞാചാര്യനായി 2014 മെയ്‌ മാസത്തില്‍ നടത്തിയ 'ശ്രീനാരായണ ഗുരുദേവ ഭാഗവത സപ്താഹയജ്ഞ'ത്തിന്റെ ഓഡിയോ കേള്‍ക്കാം, ഡൌണ്‍ലോഡ് ചെയ്യാം.

  Read More »
 • ജീവിതവിമര്‍ശനം (ശ്രീനാരായണ തത്ത്വചിന്തകള്‍) PDF

  ശ്രീനാരായണ ഗുരുവിന്റെ തത്ത്വചിന്താസൂക്തങ്ങളുടെ വെളിച്ചത്തില്‍ കോട്ടൂക്കോയിക്കല്‍ വേലായുധന്‍ തയ്യാറാക്കി ഓച്ചിറ വിശ്വോദയം 1975ല്‍ പ്രസിദ്ധീകരിച്ച പുസ്തകമാണ് 'ജീവിത വിമര്‍ശനം'. ഒരു നല്ല അദ്ധ്യാപകന്‍ കഥപറഞ്ഞ് കുട്ടികളുടെ ശ്രദ്ധ…

  Read More »
 • കേരളത്തിലെ രണ്ടു യതിവര്യന്മാര്‍ – ഒരു പഠനം PDF

  ശ്രീ. ടി ആര്‍ ജി കുറുപ്പ് എഴുതിയ 'കേരളത്തിലെ രണ്ടു യതിവര്യന്മാര്‍' എന്ന ഈ പുസ്തകം കേരളത്തില്‍ ജ്വലിച്ചു നിന്നിരുന്ന രണ്ടദ്ധ്യാത്മ ജ്യോതിസ്സുകളായിരുന്ന ശ്രീ വിദ്യാധിരാജ ചട്ടമ്പിസ്വാമികളെയും…

  Read More »
 • ശ്രീനാരായണധര്‍മ്മം അഥവാ ശ്രീനാരായണസ്മൃതി PDF

  കൊല്ലവര്‍ഷം ആയിരത്തി ഒരുന്നൂറു ചിങ്ങത്തില്‍ വര്‍ക്കല ശിവഗിരി മഠത്തില്‍വച്ച് ശ്രീനാരായണഗുരുദേവന്‍ അരുളിച്ചെയ്തിട്ടുള്ള ഉപദേശങ്ങള്‍ പദ്യരൂപത്തില്‍ എഴുതുന്നതിനു സ്വാമി ആത്മാനന്ദയെ ഗുരുദേവന്‍ ചുമതലപ്പെടുത്തുകയും ഗുരുദേവന്‍ പരിശോധിച്ച് ആവശ്യമായ തിരുത്തുകളോടെ…

  Read More »
 • ശ്രീനാരായണഗുരു ലഘുജീവചരിതം PDF – വര്‍ക്കല ശിവന്‍പിള്ള

  ആത്മജ്ഞാനിയും ആദ്ധ്യാത്മികാചാര്യനും സാമൂഹികപരിഷ്കര്‍ത്താവും പണ്ഡിതനായ കവിയും മനുഷ്യസ്നേഹിയുമായിരുന്ന ശ്രീ നാരായണഗുരുവിനെ കുറിച്ച് വര്‍ക്കല ശിവന്‍പിള്ള എഴുതിയ ലഘുജീവചരിതമാണ് ഈ പുസ്തകം. ഇങ്ങനെയുള്ള ജീവചരിത്രങ്ങളാണ് കേരളീയരായ കുട്ടികള്‍ വായിക്കേണ്ടത്…

  Read More »
 • ശ്രീനാരായണ സിദ്ധാന്തങ്ങള്‍ PDF

  ലളിതമായ മലയാളഭാഷയില്‍ ശ്രീനാരായണ സിദ്ധാന്തങ്ങളെ സാമാന്യേന ഈ ഗ്രന്ഥത്തില്‍ ശ്രീ കെ. ബാലരാമപണിക്കര്‍ സമാഹരിച്ചിരിക്കുന്നു. ജാതിനിര്‍ണ്ണയം, മതമീമാംസ, ആത്മോപദേശശതകം, ശ്രീനാരായണ ചരിത്രങ്ങള്‍, ശ്രീനാരായണധര്‍മ്മസംഹിത എന്നീ ഗ്രന്ഥങ്ങളെ അവലംബിച്ചാണ്…

  Read More »
 • ശ്രീനാരായണന്റെ ഗുരു PDF

  ശ്രീ മലയിന്‍കീഴ് കെ. മഹേശ്വരന്‍ നായര്‍ എഴുതി തിരുവനന്തപുരം വിദ്യാധിരാജ അക്കാഡമി പ്രസിദ്ധീകരിച്ച ഈ ഗ്രന്ഥം ശ്രീ ചട്ടമ്പിസ്വാമികളും ശ്രീ നാരായണഗുരുവും ജീവിച്ചിരുന്ന കാലഘട്ടത്തെയും അവര്‍ തമ്മിലുണ്ടായിരുന്ന…

  Read More »
 • ശ്രീ നാരായണഗുരു ജയന്തി ആഘോഷങ്ങളുടെ സുവനീര്‍ PDF

  ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലം പ്രസിദ്ധീകരിച്ച 2009ലെയും 2010ലെയും ശ്രീ നാരായണഗുരു ജയന്തി ആഘോഷങ്ങളുടെ സുവനീര്‍ PDF രൂപത്തില്‍ സമര്‍പ്പിക്കുന്നു. ശ്രീ. നെടുംകുന്നം ഗോപാലകൃഷ്ണന്‍, സച്ചിദാനന്ദസ്വാമി, അരൂപാനന്ദ സ്വാമി,…

  Read More »
 • ഗുരുദേവന്‍ കല്‍പ്പിച്ച ആചാരപദ്ധതി PDF

  ശ്രീനാരായണ ഗുരുദേവന്‍ സമുദായത്തിന്റെ വൈദികമായ അഭിവൃദ്ധിയ്ക്കും പരിശുദ്ധമായ വിവാഹകര്‍മ്മത്തിന്റെ ഗൌരവത്തിന് അനുകൂലമാകുമാറ് വിവാഹവിധിയെ പരിഷ്കരിച്ചു. കൂടാതെ മരണാനന്തര ചടങ്ങുകള്‍, ശ്രാദ്ധം, പിതൃതര്‍പ്പണം എന്നിവ വൈദികമായി ആചരിക്കുന്നതിലേയ്ക്കുവേണ്ടി കൊഴുവല്ലൂര്‍…

  Read More »
 • ആദിമഹസ്സ് PDF – ശ്രീനാരായണഗുരുവിന്റെ ആര്‍ഷ മഹത്വം

  "ആറു ദശാബ്ദത്തിലേറെ ദൈര്‍ഘ്യമുള്ള എന്റെ ജീവിതത്തിന്റെ ഫലമായി എനിക്കുണ്ടായ അറിവിന്റെ വെളിച്ചത്തില്‍ തെളിഞ്ഞുവിളങ്ങുന്ന ഗുരുദേവന്റെ രൂപം ഒരു യോഗീശ്വരന്റേതാണ്; സനാതനധര്‍മ്മ സംരക്ഷകനായ ഒരു ധാര്‍മ്മികാചാര്യന്റേതാണ് . ഗുരുദേവന്‍…

  Read More »
 • വേദാന്തസൂത്രം ഗുരുപ്രസാദം വ്യാഖ്യാനം PDF – എം. എച്ച്. ശാസ്ത്രി

  ശ്രീനാരായണഗുരുവിന്റെ 'വേദാന്തസൂത്രം' എന്ന കൃതിയ്ക്ക് ശ്രീ. എം. എച്ച്. ശാസ്ത്രി എഴുതിയ വ്യാഖ്യാനമാണ് 'വേദാന്തസൂത്രം ഗുരുപ്രസാദം വ്യാഖ്യാനം' എന്ന ഈ കൃതി. ഗുരുവിന്റെ മറ്റുകൃതികളുമായും മറ്റു വേദാന്ത…

  Read More »
 • ദര്‍ശനമാല ദീധിതി വ്യാഖ്യാനം PDF

  ശ്രീനാരായണഗുരുവിന്റെ ദര്‍ശനമാലയ്ക്ക്, ശിഷ്യനായ വിദ്യാനന്ദസ്വാമികള്‍ എഴുതിയ വ്യാഖ്യാനത്തോടുകൂടി ശ്രീനാരായണ ധര്‍മ്മസംഘം 1962ല്‍ പ്രസിദ്ധീകരിച്ചതാണ് ഈ പുസ്തകം. ഗുരുവില്‍നിന്ന്‍ നേരിട്ടു പഠിച്ച് എഴുതിയിട്ടുള്ളതും ഗുരു തന്നെ ഒന്നിലധികം പ്രാവശ്യം…

  Read More »
 • ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്

  അദ്വൈത സത്യം സൂര്യതുല്യം സാക്ഷാത്ക്കരിച്ച ഭാരതത്തിലെ ജനസമൂഹത്തെ ജാതിപ്പിശാചു പിടികൂടാനിടയായത് അത്യന്തം നിര്‍ഭാഗ്യകരമായ ഒരു വസ്തുതയാണ്. അങ്ങനെ ജാതിഭേദവും അവാന്തര ജാതിഭേദവും കൊണ്ട് ഭ്രാന്താലയമായിത്തീര്‍ന്നിരുന്ന രാഷ്ട്രത്തിന് ശ്രീനാരായണ…

  Read More »
 • ജനനി നവരത്ന മഞ്ജരി പ്രഭാഷണം (MP3) സ്വാമി നിര്‍മലാനന്ദഗിരി

  ശ്രീ നാരായണഗുരുവിന്റെ 'ജനനി നവരത്ന മഞ്ജരി' എന്ന കൃതിയെ ആസ്പദമാക്കി സ്വാമി നിര്‍മലാനന്ദഗിരി നടത്തിയ ആദ്ധ്യാത്മിക പ്രഭാഷണ പരമ്പരയുടെ ഓഡിയോ MP3 സുമനസ്സുകളുമായി പങ്കുവയ്ക്കുന്നു.

  Read More »
 • അദ്വൈതദീപിക വ്യാഖ്യാനം PDF – ജി. ബാലകൃഷ്ണന്‍ നായര്‍

  സത്യാന്വേഷണമാര്‍ഗത്തില്‍ മുന്നോട്ടു നീങ്ങുന്നവര്‍ മാര്‍ഗ്ഗമധ്യത്തിലുള്ള ഏതെങ്കിലും അല്പദര്‍ശനങ്ങളെ സത്യമായി ഭ്രമിച്ച് അതിനെ ലോകത്തിന്റെ മുന്‍പില്‍ പ്രഖ്യാപിക്കാനിടവരുന്നു. വാസ്തവത്തില്‍ ഇനി പോകാനിടമില്ലെന്നു വ്യക്തമായി തെളിയുന്നതുവരെ ഒരാള്‍ അന്വേഷണം തുടരേണ്ടതാണ്.…

  Read More »
 • തിരുവിതാംകൂറിലെ മഹാന്മാര്‍ PDF – ശൂരനാട് കുഞ്ഞന്‍പിള്ള

  തിരുവിതാംകൂറില്‍ ജീവിച്ചിരുന്ന ചില മഹാന്മാരെക്കുറിച്ച് ശ്രീ ശൂരനാട് കുഞ്ഞന്‍പിള്ള എഴുതിയ ലേഖനസമാഹാരമാണ് "തിരുവിതാംകൂറിലെ മഹാന്മാര്‍" എന്ന ഈ പുസ്തകം. ചട്ടമ്പിസ്വാമി, നാരായണസ്വാമി, കേരളപാണിനി, കേരളകാളിദാസന്‍, രവിവര്‍മ്മ, മാര്‍ത്താണ്ഡവര്‍മ്മ,…

  Read More »
 • ശ്രീവാസുദേവാഷ്ടകം വ്യാഖ്യാനം PDF – ശ്രീ എം എച്ച് ശാസ്ത്രി

  ശ്രീനാരായണഗുരുവിന്റെ ശ്രീവാസുദേവാഷ്ടകം എന്ന കൃതി ശ്രീ എം എച്ച് ശാസ്ത്രി വ്യാഖ്യാനം ചെയ്തു ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലം പ്രകാശിപ്പിച്ച ഗ്രന്ഥത്തിന്റെ പകര്‍പ്പാണ് ഇത്.

  Read More »
 • ബ്രഹ്മശ്രീ ശ്രീനാരായണ ഗുരുവിന്റെ ജീവചരിത്ര സംഗ്രഹം PDF – എന്‍ കുമാരന്‍ ആശാന്‍

  ശ്രീനാരായണഗുരുവിന്റെ ജീവിതകാലത്തുതന്നെ ശ്രീ കുമാരന്‍ ആശാന്‍ രചിച്ച് 'വിവേകോദയ'ത്തില്‍ തുടര്‍ച്ചയായി പ്രസിദ്ധീകൃതമായ ലേഖനങ്ങളെ തോന്നയ്ക്കല്‍ കുമാരനാശാന്‍ സ്മാരക കമ്മിറ്റി പുനഃപ്രകാശനം ചെയ്തതാണ് ഈ കൃതി.

  Read More »
 • പ്രപഞ്ചശുദ്ധിദശകം വ്യാഖ്യാനം PDF

  ജലം, അഗ്നി, മുതലായ രൂപം ധരിച്ച് സര്‍വ്വത്ര അകവും പുറവും തിങ്ങിവിളങ്ങുന്ന മായാമറകൊണ്ടുമൂടിയ സത്യത്തെ പ്രസന്നമായ ചിത്തത്തിലെ ആത്മാനുഭവത്തിലൂടെ കണ്ടെത്തിയാല്‍ അതോടെ ജീവിതരഹസ്യം ഉള്ളംകയ്യിലെ നെല്ലിക്കപോലെ തെളിയുന്നതാണ്

  Read More »
 • അനുഭൂതിദശകം വ്യാഖ്യാനം PDF – പ്രൊഫ. ജി. ബാലകൃഷ്ണന്‍ നായര്‍

  രൂപസ്പര്‍ശാദി വിഷയാനുഭവങ്ങള്‍ ഏതോ ശുദ്ധവസ്തുവില്‍ കണ്ണ്, തൊലി മുതലായ ഉപകരണങ്ങള്‍ ഉണ്ടാക്കിത്തീര്‍ക്കുന്ന താല്ക്കാലികാനുഭവങ്ങള്‍ മാത്രമാണ്. ഏതു ശുദ്ധവസ്തുവാണ് ഉപകരണങ്ങളിലൂടെ ഇങ്ങനെ വിഷയരൂപം കൈക്കൊണ്ടതുപോലെ കാണപ്പെടുന്നത് എന്ന് കണ്ടുപിടിക്കുന്നതാണ്…

  Read More »
 • ചിജ്ജഡചിന്തനം (വ്യാഖ്യാനം) PDF – ബ്രഹ്മശ്രീ ജി ബാലകൃഷ്ണന്‍ നായര്‍

  ശ്രീ നാരായണ ഗുരുദേവന്റെ ചിജ്ജഡചിന്തനം എന്ന സുപ്രസിദ്ധ ആദ്ധ്യാത്മഗ്രന്ഥത്തിനു ബ്രഹ്മശ്രീ ജി ബാലകൃഷ്ണന്‍ നായര്‍ എഴുതിയ വ്യാഖ്യാനം, ശ്രീ സുകുമാര്‍ അഴീക്കോടിന്റെ അവതാരികയോടെ ചെമ്പഴന്തി ശ്രീനാരായണ പബ്ലിഷിംഗ്…

  Read More »
 • നവമഞ്ജരി – ശ്രീ നാരായണഗുരു (55)

  നാടീടുമീ വിഷയമോടീദൃശം നടനമാടീടുവാനരുതിനി- ക്കാടീ വയോവിതരതീടീയിടയ്ക്കിവനു കൂടിയമായതിയലും കാടീയുമീകരണമൂടീയെരിപ്പതിനൊരേടീകരിഞ്ഞ നിടില- ച്ചൂടിദമീയ മയിലോടീടുവാനരുള്‍ക മോടീയുതം മുരുകനേ!

  Read More »
 • സുബ്രഹ്മണ്യകീര്‍ത്തനം – ശ്രീനാരായണഗുരു (54)

  അന്തിപ്പൂന്തിങ്കളുന്തിത്തിരുമുടിതിരുകി– ച്ചൂടിയാടും ഫണത്തിന്‍– ചന്തം ചിന്തും നിലാവിന്നൊളി വെളിയില്‍ വിയദ്– ഗംഗ പൊങ്ങിക്കവിഞ്ഞും ചന്തച്ചെന്തീമിഴിച്ചെങ്കതിര്‍നിര ചൊരിയി– ച്ചന്ധകാരാനകറ്റി– ച്ചിന്താസന്താനമേ‚ നിന്തിരുവടിയടിയന്‍- സങ്കടം പോക്കിടേണം.

  Read More »
 • ഷാണ്‍മാതുരസ്‍തവം – ശ്രീ നാരായണഗുരു (53)

  ഗൗരിസഹായസുഹൃദുരീകൃതാവായവ ഭുരീഷു വൈരിഷു തമ- സ്സുരീകൃതായുധനിവാരീതദോഷ നിജ – നാരീകലാലസമനഃ ക്രൂരീഭവത്തിമിരചാരീ ഹിതാപദുര- രീ നീതിസൂരി കരുണാ – വാരീണ, വാരിധര, ഗൗരീകികശോര, മമ ദൂരീകുരുഷ്വ ദുരിതം

  Read More »
 • ദൈവചിന്തനം 2 – ശ്രീ നാരായണഗുരു (52)

  ഹാ! ഇതൊരു മഹാവിചിത്രം തന്നെ! നിരിന്ധനജ്യോതിസ്സായിരിക്കുന്ന നിന്തിരുവടിയില്‍ മരുമരീചികാപ്രവാഹംപോലെ പ്രഥമദൃഷ്ട്യാ ദൃഷ്ടമായിരിക്കുന്ന സകല പ്രപഞ്ചവും ആലോചിക്കുമ്പോള്‍ ഗഗനാരവിന്ദത്തിന്റെ സ്ഥിതിപോലെതന്നെ ഇരിക്കുന്നു. അനൃതജഡദുഃഖരൂപമായിരിക്കുന്ന ഇത് നിന്തിരുവടിയാല്‍ സൃഷ്ടിക്കപ്പെട്ടതുമല്ല, സ്വയമേവ…

  Read More »
 • ദൈവചിന്തനം 1 – ശ്രീനാരായണഗുരു (51)

  ഈ ഭൂലോകത്തില്‍ ബഹുവിധം ജീവകോടികള്‍ വസിക്കുന്നതുപോലെ ഗന്ധം, ശീതം, ഉഷ്ണം ഈ ഗുണങ്ങളോടുകൂടിയ വായുലോകത്തിലും അനന്തജീവകോടികളിരിക്കുന്നു. ഇതിന്റെ തത്ത്വം ചില കല്ലേറു മുതലായ പ്രവൃത്തികളെക്കൊണ്ടും, അതു ചില…

  Read More »
 • ഗദ്യപ്രാര്‍ത്ഥന – ശ്രീ നാരായണഗുരു (50)

  കാണപ്പെടുന്നതൊക്കെയും സ്ഥൂലം, സൂക്ഷ്മം, കാരണം എന്നീ മൂന്നു രൂപങ്ങളോടുകൂടിയതും പരമാത്മാവില്‍ നിന്നുമുണ്ടായി അതില്‍തന്നെ ലയിക്കുന്നതുമാകുന്നു. അതിനാല്‍ പരമാത്മാവല്ലാതെ വേറൊന്നുമില്ല. സകല പാപങ്ങളെയും നിശിപ്പിക്കുന്ന - വറുത്തുകളയുന്ന -…

  Read More »
 • ഒഴുവിലൊടുക്കം – ശ്രീനാരായണഗുരു (49)

  ആറു മാമറകളാടല്‍ വീശി നില- നിര്‍ത്തീടുന്നൊരു കളാശ, മാ- ധാരഷള്‍ക്കശിഖരീന്ദ്രകൂടമകു- ടാഭിഷേക,മറിവീന്നെഴും കൂരിരുട്ടതു കിഴിച്ചെഴും കിരണനായ- കന്‍ മമത പോയപോ- തീറിഴിഞ്ഞ കരുണാമൃതം പൊഴിയുവാ- നെടുത്തുയരമായ കൈ.

  Read More »
Close