ഭാഗവതം നിത്യപാരായണം
-
ഭഗവാന് തന്റെ വിഭൂതി വിവരിക്കുന്നു – ഭാഗവതം (336)
യാതൊന്നും എന്നില്‍നിന്നു് വ്യത്യസ്തമായി നിലകൊളളുന്നില്ല. ഞാന്‍ ഈശ്വരനും ജീവനും മറ്റെല്ലാ അതിഭൗതികജീവികളുമാകുന്നു. നിങ്ങള്‍ മനോബുദ്ധികളെ നിയന്ത്രിച്ച് എന്റെ സര്‍വ്വാന്തര്യാമിത്വം സാക്ഷാത്കരിക്കുമ്പോള്‍ വൈവിധ്യമെന്ന മായ ഇല്ലാതാവുന്നു.
Read More » -
യോഗത്താല്‍ ലഭിക്കാവുന്ന സിദ്ധികള്‍ – ഭാഗവതം (335)
ഭഗവദ്ഭക്തന് യോഗതോതാല് ലഭിക്കാവുന്ന എട്ട് സിദ്ധികള്‍ അണിമ, മഹിമ, ലഘിമ, പ്രാപ്തി, പ്രാകാമ്യം, ഈശിഷ്ട, വാസിഷ്ടം, കാമാവസായിതം എന്നിവയാണ്
Read More » -
ഭക്തിയുടെ അഭിവൃദ്ധി, യോഗം സാധിക്കുവാനാവശ്യമായ സാധന – ഭാഗവതം (334)
ശ്വസനം, ഉള്‍ക്കൊളളല്‍, ഉഛ്വാസം ഇവയാണ് പ്രാണായാമത്തിന്റെ ഘട്ടങ്ങള്‍. അന്തരംഗത്തില്‍ ഹൃദയാന്തര്ഭാഗത്തുനിന്നും ഓം.. എന്ന ശബ്ദം കേട്ട് അതിനെ പ്രാണവായുവിനൊപ്പം ഉയര്‍ത്തി വീണ്ടും ഹൃദയത്തിലേക്ക് പ്രവേശിപ്പിക്കണം. ഇങ്ങനെ പത്താവൃത്തി…
Read More » -
സത്വഗുണത്തിന്റെ മേന്മ, യോഗത്തിന്റെയും സാംഖ്യത്തിന്റെയും രഹസ്യം – ഭാഗവതം (333)
ഇന്ദ്രിയവസ്തുക്കളും മനസ്സും ജിവന്റെ ഇന്ദ്രിയങ്ങളും ചേര്‍ന്ന് ജീവശരീരവുമായി അഭേദ്യമായ ഒരൈക്യഭാവം പൂണ്ട് ‘ഞാന്‍’ ആകുന്നു. ഈ സത്യമറിഞ്ഞ് ജീവന് എല്ലാ ആസക്തികളെയും അതിജിവിക്കേണ്ടതാണ്. അതുപോലെ ബോധത്തിന്റെ മൂന്നുതലങ്ങളെയും…
Read More » -
നൂലിനെ കൂടാതെ തുണിക്ക് നിലനില്‍പ്പില്ല തന്നെ – ഭാഗവതം (332)
ഒരു ജീവിയുടെ അന്തഃരംഗമായ നിലവറയില്‍ പ്രാണശക്തിയിലൂടെ പ്രവേശിച്ച ജീവന് സ്വയം മനസ്സായി പരിണമിക്കുന്നു. അതു വാക്കായി പ്രകടമാവുന്നു. അതുപോലെ തന്നെ ശരീരത്തിന്റെ മറ്റു ധര്‍മ്മങ്ങളും. വിശ്വം മുഴുവനും…
Read More » -
എന്താണ് ഭക്തി? ഭക്തലക്ഷണങ്ങള്‍ എന്തെല്ലാം? – ഭാഗവതം (331)
ഒരു ഭക്തന് കൃപാലുവും നിരുപദ്രവിയും സഹനശക്തിയുളളവനും സത്യവാനും തെറ്റുചെയ്യാത്തവനും സമചിത്തനും സര്‍വ്വോപകാരിയും കാമമറ്റവനും അച്ചടക്കമുളളവനും മൃദുഭാഷിയും ശുദ്ധനും ദരിദ്രനും നിഷ്ക്രിയനും മിതശീലനും ശാന്തനും ഉറച്ചവനും എന്നില്‍ ഭക്തിയുളളവനും…
Read More » -
എല്ലാം ഒന്നെന്ന അറിവ് ഭയനാശകം – ഭാഗവതം (330)
വൈവിധ്യങ്ങള്‍ ഭയഹേതുവും എല്ലാം ഒന്നെന്ന അറിവ് ഭയനാശകവും. അങ്ങനെ അയാള്‍ ഞാന്‍ മാത്രമാണ് സമയമായും ആത്മാവായും വേദങ്ങളായും ലോകമായും പ്രകൃതിയായും ധര്‍മ്മമായും പ്രകടിതമാവുന്നത് എന്നു മനസ്സിലാക്കുന്നു. അങ്ങനെ…
Read More » -
ദേഹാഭിമാനം നിമിത്തം ആത്മാവിനുണ്ടാകുന്ന സംസാരം – ഭാഗവതം (329)
നിര്‍ദ്ദോഷിയായ ശിശുവിനും ശിശുവിനെപ്പോലെ നിഷ്ക്കളങ്കനായ മഹര്‍ഷിക്കും മാത്രമേ ഇഹലോകത്തില്‍ സന്തോഷമുളളു. എന്താണോ ഒരുവന് നിതാന്തമായി ജീവിതം മുഴുവന്‍ ധ്യാനിക്കുന്നത് - അത് പ്രേമത്തിലൂടെയോ വെറുപ്പിലൂടെയോ ഭയത്തിലൂടെയോ ആയിക്കൊളളട്ടെ…
Read More » -
ശരീരബോധത്തെ ഉപേക്ഷിക്കുക – ഭാഗവതം (328)
വിജ്ഞാനവും വിവേകവും ഇല്ലാതെ ഒരുവന് വസ്തുവകകളിലുളള ഉടമാവകാശവും ആസക്തിയും ഉപേക്ഷിക്കുക സാദ്ധ്യമല്ല.
Read More » -
വിജ്ഞാനസാരത്തിന്റെ സ്രോതസ്സ് – ഭാഗവതം (327)
മുനി പറഞ്ഞു: എന്റെ ബുദ്ധി ഉണര്‍ന്നത് ഇരുപത്തിനാലു ഗുരുക്കന്മാരിലൂടെയാണ്. ഭൂമി, വായു, ആകാശം, ജലം, അഗ്നി, ചന്ദ്രന്, സൂര്യന്, പ്രാവ്, പെരുമ്പാമ്പ്, കടല്‍, ഈയാംപാററ, തേനീച്ച, ആന,…
Read More »