ആരണ്യകാണ്ഡം

 • ശൂര്‍പ്പണഖാവിലാപം – ആരണ്യകാണ്ഡം MP3 (47)

  രാവണഭഗിനിയും രോദനംചെയ്തു പിന്നെ രാവണനോടു പറഞ്ഞീടുവാന്‍ നടകൊണ്ടാള്‍. സാക്ഷാലഞ്ജനശൈലംപോലെ ശൂര്‍പ്പണഖയും രാക്ഷസരാജന്‍മുമ്പില്‍ വീണുടന്‍മുറയിട്ടാള്‍. മുലയും മൂക്കും കാതും കൂടാതെ ചോരയുമാ- യലറും ഭഗിനിയോടവനുമുരചെയ്‌താന്‍:

  Read More »
 • ഖരവധം – ആരണ്യകാണ്ഡം MP3 (46)

  ചാപബാണങ്ങളേയുമെടുത്തു പരികര- മാഭോഗാനന്ദമുറപ്പിച്ചു സന്നദ്ധനായി. നില്‌ക്കുന്നനേരമാര്‍ത്തുവിളിച്ചു നക്തഞ്ചര- രൊക്കെ വന്നൊരുമിച്ചു ശസ്‌ത്രൗഘം പ്രയോഗിച്ചാര്‍. വൃക്ഷങ്ങള്‍ പാഷാണങ്ങളെന്നിവകൊണ്ടുമേറ്റം പ്രക്ഷേപിച്ചിതു വേഗാല്‍ പുഷ്‌കരനേത്രന്‍മെയ്‌മേല്‍ .

  Read More »
 • ശൂര്‍പ്പണഖാഗമനം – ആരണ്യകാണ്ഡം MP3 (45)

  ഇത്തരം സൗമിത്രിയോടരുളിച്ചെയ്‌തു പുന- രിത്തിരിനേരമിരുന്നീടിനോരനന്തരം ഗൗതമീതീരേ മഹാകാനനേ പഞ്ചവടീ- ഭൂതലേ മനോഹരേ സഞ്ചരിച്ചീടുന്നൊരു യാമിനീചരി ജനസ്ഥാനവാസിനിയായ കാമരൂപിണി കണ്ടാള്‍ കാമിനി വിമോഹിനി, പങ്കജധ്വജകുലിശാങ്കുശാങ്കിതങ്ങളായ്‌ ഭംഗിതേടീടും പദപാതങ്ങളതുനേരം.

  Read More »
 • ലക്ഷ്മണോപദേശം – ആരണ്യകാണ്ഡം MP3 (44)

  ലക്ഷ്മണനൊരുദിനമേകാന്തേ രാമദേവന്‍ തൃക്കഴല്‍ കൂപ്പി വിനയാനതനായിച്ചൊന്നാന്‍: "മുക്തിമാര്‍ഗ്ഗത്തെയരുള്‍ചെയ്യേണം ഭഗവാനേ! ഭക്തനാമടിയനോടജ്ഞാനം നീങ്ങുംവണ്ണം. ജ്ഞാനവിജ്ഞാനഭക്തിവൈരാഗ്യചിഹ്‌നമെല്ലാം മാനസാനന്ദം വരുമാറരുള്‍ചെയ്‌തീടേണം. ആരും നിന്തിരുവടിയൊഴിഞ്ഞില്ലിവയെല്ലാം നേരോടെയുപദേശിച്ചീടുവാന്‍ ഭൂമണ്ഡലേ."

  Read More »
 • പഞ്ചവടീപ്രവേശം – ആരണ്യകാണ്ഡം MP3 (43)

  എന്നരുള്‍ചെയ്‌തു ചെന്നു പുക്കിതു പഞ്ചവടി- തന്നിലാമ്മാറു സീതാലക്ഷ്‌മണസമേതനായ്‌. പര്‍ണ്ണശാലയും തീര്‍ത്തു ലക്ഷ്‌മണന്‍ മനോജ്ഞമായ്‌ പര്‍ണ്ണപുഷ്പങ്ങള്‍കൊണ്ടു തല്‍പവുമുണ്ടാക്കിനാന്‍.

  Read More »
 • ജടായുസംഗമം – ആരണ്യകാണ്ഡം MP3 (42)

  ശ്രുത്വൈതല്‍ സ്തോത്രസാരമഗസ്ത്യ‍സുഭാഷിതം തത്വാര്‍ത്ഥസമന്വിതം രാഘവന്‍ തിരുവടി ബാണചാപാദികളും തത്രൈവ നിക്ഷേപിച്ചു വീണുടന്‍ നമസ്‌കരിച്ചഗസ്ത്യ‍പാദാംബുജം യാത്രയുമയപ്പിച്ചു സുമിത്രാത്മജനോടും പ്രീത്യാ ജാനകിയോടുമെഴുന്നളളിടുന്നേരം

  Read More »
 • അഗസ്ത്യസ്തുതി – ആരണ്യകാണ്ഡം MP3 (41)

  "നീ വരുന്നതും പാര്‍ത്തു ഞാനിരുന്നിതു മുന്നം ദേവകളോടും കമലാസനനോടും ഭവാന്‍ ക്ഷീരവാരിധിതീരത്തിങ്കല്‍നിന്നരുള്‍ചെയ്‌തു 'ഘോരരാവണന്‍തന്നെക്കൊന്നു ഞാന്‍ ഭൂമണ്ഡല- ഭാരാപഹരണം ചെയ്‌തീടുവനെ'ന്നുതന്നെ. സാരസാനന! സകലേശ്വര! ദയാനിധേ! ഞാനന്നുതുടങ്ങി വന്നിവിടെ വാണീടിനേ-…

  Read More »
 • അഗസ്ത്യസന്ദര്‍ശനം – ആരണ്യകാണ്ഡം MP3 (40)

  ഭാനുമാനുദിച്ചപ്പോളര്‍ഘ്യവും നല്‌കി മഹാ- കാനനമാര്‍ഗ്ഗേ നടകൊണ്ടിതു മന്ദം മന്ദം. സര്‍വര്‍ത്തുഫലകുസുമാഢ്യപാദപലതാ- സംവൃതം നാനാമൃഗസഞ്ചയനിഷേവിതം നാനാപക്ഷികള്‍ നാദംകൊണ്ടതിമനോഹരം കാനനം ജാതിവൈരരഹിതജന്തുപൂര്‍ണ്ണം നന്ദനസമാനമാനന്ദദാനാഢ്യം മുനി- നന്ദനവേദദ്ധ്വനിമണ്ഡിതമനുപമം ബ്രഹ്‌മര്‍ഷിപ്രവരന്മാരമരമുനികളും സമ്മോദംപൂണ്ടു വാഴും…

  Read More »
 • സുതീഷ്ണാശ്രമപ്രവേശം – ആരണ്യകാണ്ഡം MP3 (39)

  സത്യവിക്രമനിതി സത്യവുംചെയ്‌തു തത്ര നിത്യസംപൂജ്യമാനനായ്‌ വനവാസികളാല്‍ തത്ര തത്രൈവ മുനിസത്തമാശ്രമങ്ങളില്‍ പൃഥ്വീനന്ദിനിയോടുമനുജനോടുംകൂടി സത്സംസര്‍ഗ്ഗാനന്ദേന വസിച്ചു കഴിഞ്ഞിതു വത്സരം ത്രയോദശ,മക്കാലം കാണായ്‌വന്നു വിഖ്യാതമായ സുതീക്ഷ്‌ണാശ്രമം മനോഹരം

  Read More »
 • മുനിമണ്ഡലസമാഗമം – ആരണ്യകാണ്ഡം MP3 (38)

  ഭണ്ഡകാരണ്യതലവാസികളായ മുനി- മണ്ഡലം ദാശരഥി വന്നതു കേട്ടുകേട്ടു ചണ്ഡദീധിതികുലജാതനാം ജഗന്നാഥന്‍ പുണ്ഡരീകാക്ഷന്‍തന്നെക്കാണ്മാനായ്‌ വന്നീടിനാര്‍. രാമലക്ഷ്മണന്മാരും ജാനകീദേവിതാനും മാമുനിമാരെ വീണു നമസ്‌കാരവുംചെയ്താര്‍.

  Read More »
 • Page 2 of 3
  1 2 3
Back to top button