സ്വാമി വിവേകാനന്ദന്
-
ജഗത്തിനോടുള്ള സംഗം ഉപേക്ഷിക്കാനുള്ള രണ്ടു വഴികള്‍ (23)
ജഗത്തിനോടുള്ള സംഗം ഉപേക്ഷിക്കുകയെന്നത് നന്നെ പ്രയാസമുള്ള കാര്യമാകുന്നു. ചുരുക്കം ചിലര്‍ക്കേ അതു സാദ്ധ്യമാകുന്നുള്ളു. അതിനു രണ്ടു വഴികള്‍ ഞങ്ങളുടെ ശാസ്ത്രങ്ങളില്‍ പറഞ്ഞിട്ടുണ്ട്; ഒന്ന്, 'നേതി', 'നേതി' (ഇതല്ല,…
Read More » -
ആന്തരഗുരുവിനെ ഉണര്‍ത്താന്‍ പ്രേരണ നല്‍കുക മാത്രമാണ് ബാഹ്യഗുരു ചെയ്യുന്നത് (22)
ഒരാള്‍ മറ്റൊരാളെ പഠിപ്പിക്കുക എന്നുള്ളത് വാസ്തവത്തില്‍ ഒരുകാലത്തും ഉണ്ടായിട്ടില്ല. ഓരോരുത്തരും താന്താങ്ങളെത്തന്നെ പഠിപ്പിക്കേണ്ടിയിരിക്കുന്നു. കാര്യങ്ങള്‍ ഗ്രഹിക്കാനുള്ള ശ്രമം നടത്തുന്നതിന്ന് ആന്തരഗുരുവിനെ ഉണര്‍ത്താന്‍ പ്രേരണ നല്‍കുക മാത്രമാണ് ബാഹ്യഗുരു…
Read More » -
സുഖാനുഭവത്തെ ഉദ്ദേശിച്ചാണെങ്കില്‍, കര്‍മ്മമേ ചെയ്യാതിരിക്കുക (21)
കര്‍മ്മയോഗം പഠിപ്പിക്കുന്നത് ഇതാണ്; 'ലോകത്തെ ഉപേക്ഷിക്കേണ്ടതില്ല. ലോകത്തിലിരുന്ന് അതു തരുന്ന അനുഭവങ്ങള്‍ കഴിയുന്നിടത്തോളം ഉള്‍ക്കൊള്ളുക. എന്നാല്‍ അതു നിങ്ങളുടെ സുഖാനുഭവത്തെ ഉദ്ദേശിച്ചാണെങ്കില്‍, കര്‍മ്മമേ ചെയ്യാതിരിക്കുക. സുഖാനുഭവം ലക്ഷ്യമായിരിക്കരുത്.
Read More » -
ഈ ജഗത്തില്‍ ആരും നമ്മെ ആശ്രയിച്ചിരിക്കുന്നില്ല (20)
ഈ ജഗത്തില്‍ ആരും നമ്മെ ആശ്രയിച്ചിരിക്കുന്നില്ല എന്ന് നാം നമ്മുടെ മനസ്സിനെ ഉദ്ബോധിപ്പിക്കേണ്ടിയിരിക്കുന്നു. ഒരു യാചകനും നമ്മുടെ ദാനത്തെ ആശ്രയിച്ചിരിക്കുന്നില്ല. ഒരു പ്രാണിയും നമ്മുടെ സഹായത്തെ കരുതിയിരിക്കുന്നില്ല.…
Read More » -
അഭിമാനനിര്‍മ്മാര്‍ജ്ജനം എന്ന ഏകസ്ഥാനം (19)
ഒരുവന് തത്ത്വദര്ശനങ്ങളൊന്നും പഠിച്ചിട്ടില്ലെങ്കിലും, ഒരീശ്വരനിലും മുമ്പു വിശ്വസിച്ചിരിക്കയോ ഇപ്പോള്‍ വിശ്വസിക്കുകയോ ചെയ്തിട്ടില്ലെങ്കിലും, ആയുസ്സില്‍ ഒരിക്കലും പ്രാര്‍ത്ഥിച്ചിട്ടില്ലെങ്കിലും, കേവലം സത്കര്‍മ്മത്തിന്റെ ഫലമായി പരനന്മയ്ക്കുവേണ്ടി സ്വന്തം ജീവനും മറ്റു സര്‍വ്വസ്വവും…
Read More » -
തന്നെ സുഖിയാക്കാന്‍ തനിക്കല്ലാതെ മറ്റാര്‍ക്കും കഴിയുന്നതല്ല (18)
അന്യര്‍ക്ക് നന്മ ചെയ്യാനുള്ള നിരന്തരയത്നം മുഖേന നാം സ്വയം വിസ്മരിക്കാനാണ് നോക്കുന്നത്. ഈ ആത്മവിസ്മരണമാണ് ജീവിതത്തില്‍ നമുക്ക് അഭ്യസിക്കേണ്ട മഹത്തായ പാഠം. സ്വാര്‍ത്ഥതകൊണ്ടു സുഖിച്ചുകളയാമെന്ന് മനുഷ്യന് ബുദ്ധിശൂന്യമായി…
Read More » -
കാരണം കാര്യത്തെ ഉണ്ടാക്കിയേ തീരൂ (17)
കര്‍മ്മയോഗപ്രകാരം, ചെയ്ത കര്‍മ്മം ഫലമുളവാക്കാതെ നശിക്കുന്നില്ല. കര്‍മ്മം ഫലിക്കുന്നതു തടയാന്‍ പ്രകൃതിയില്‍ ഒരു ശക്തിക്കും വയ്യ. ഞാന്‍ തിന്മ ചെയ്താല്‍ അതിന്റെ ദോഷഫലം അനുഭവിക്കണം; അതിനെ തടയാനോ…
Read More » -
അന്തരീക്ഷം നല്ലതും ചീത്തയുമായ വിചാരതരംഗങ്ങളാല്‍ നിബിഡമായിരിക്കുന്നു (16)
പ്രകാശതരംഗങ്ങള്‍ ലക്ഷോപലക്ഷം സംവത്സരങ്ങള്‍ സഞ്ചരിച്ചതിനുശേഷം ഒരു വസ്തുവിന്മേല് വന്നുപതിക്കുന്നതുപോലെ, വിചാരതരംഗങ്ങളും തങ്ങള്‍ക്കനുരൂപമായി സ്പന്ദിക്കുന്ന ഒരു വസ്തുവിനെ കണ്ടെത്തുന്നതിനുമുമ്പായി അനേകശതാബ്ദകാലം സഞ്ചരിച്ചു എന്നു വരാം. അതിനാല്‍ നമ്മുടെ ഈ…
Read More » -
ഈശ്വരന് എല്ലാറ്റിലും അപാര ജാഗരൂകതയോടെ വര്‍ത്തിക്കുന്നു (15)
ഈ ജഗത്ത് (ഗതിയില്ലാതെ) അലയുന്നുവെന്നും അതിനു നിങ്ങളുടേയോ എന്റേയോ സഹായം ആവശ്യമായിരിക്കുന്നു എന്നുമുള്ളതു പരമാര്‍ത്ഥമല്ല. ഈശ്വരന്റെ സാന്നിദ്ധ്യം എപ്പോഴും ജഗത്തിലുണ്ട്. ഈശ്വരന് അനശ്വരനായി, സദാ കര്‍മ്മപരായണനായി, എല്ലാറ്റിലും…
Read More » -
നന്മ ചെയ്യാനുള്ള ആഗ്രഹം ഏറ്റവും മഹത്തായ പ്രേരകശക്തിയാണ് (14)
അന്യരെ സഹായിക്കാന്‍ കിട്ടുന്ന അവസരം ഒരു ഭാഗ്യമാണെന്നുള്ള ബോധം എല്ലാ സമയവും നമുക്കുണ്ടെങ്കില്‍, നന്മ ചെയ്യാനുള്ള ആഗ്രഹം ഏറ്റവും മഹത്തായ പ്രേരകശക്തിയാണ്. നിങ്ങള്‍ ഉയര്ന്നനിലയിലിരിക്കുന്നു എന്ന ഭാവത്തോടെ…
Read More »