ഇ-ബുക്സ്

 • ഹോരാഫലരത്നാവലി PDF

  കണ്ണശ്ശപ്പണിക്കരുടെ നാമഭാഷാവ്യാഖ്യാന സഹിതം, കൊല്ലം ശ്രീരാമവിലാസം പ്രസിദ്ധീകരണശാല കൊല്ലവര്‍ഷം 1125ല്‍ പ്രകാശനം ചെയ്തതാണ് ഹോരാഫലരത്നാവലി എന്ന ഈ പുസ്തകം. ഹോരാഫലരത്നാവലി വ്യാഖ്യാനം PDF ഡൌണ്‍ലോഡ് ചെയ്യൂ.

  Read More »
 • ചട്ടമ്പിസ്വാമികള്‍ (ജീവചരിത്രം, ബാലസാഹിത്യം) PDF

  ചട്ടമ്പിസ്വാമികളുടെ ജീവചരിത്രം കുട്ടികള്‍ക്ക് വായിക്കാന്‍ പാകത്തില്‍, ശ്രീ പെരിനാട് സദാനന്ദന്‍ പിള്ള തയ്യാറാക്കിയത്.

  Read More »
 • യോഗനിഘണ്ടു PDF

  യോഗാചാര്യന്‍ ശ്രീ വെണ്‍കുളം പരമേശ്വരന്‍ തയ്യാറാക്കിയ, 2275 യോഗശബ്ദങ്ങളുടെ അര്‍ത്ഥമടങ്ങിയ യോഗനിഘണ്ടു.

  Read More »
 • തത്ത്വമസിയുടെ തിരുസന്നിധിയില്‍ PDF

  ശ്രീഅയ്യപ്പന്‍, ശ്രീധര്‍മ്മശാസ്താവ്, ശബരിമലക്ഷേത്ര വിവരങ്ങള്‍, ആചാരങ്ങള്‍ ഐതീഹ്യങ്ങള്‍, വിഗ്രഹമാഹാത്മ്യം, മണ്ഡല-മകരവിളക്ക് ഉത്സവം, തിരുവാഭരണ ഘോഷയാത്ര, മൂലമന്ത്രം, ഹരിവരാസനം തുടങ്ങി ശബരിമലയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഉള്‍പ്പെടുത്തി, കുട്ടികളോട്…

  Read More »
 • ദിവ്യജീവനം നാടകം PDF

  വ്യത്യസ്ത ജീവിത വീക്ഷണവുമായി കുംഭമേള കാണാന്‍ ഹരിദ്വാറില്‍ എത്തുന്ന ഏതാനും കുടുംബങ്ങള്‍ തമ്മില്‍ പരിചയമാകുകയും തുടര്‍ന്ന്‍ ഒരു സദ്ഗുരുവിന്റെ ഭാഷണം ശ്രവിച്ച് അവരുടെ സംശയങ്ങള്‍ അകലുന്നതും ഒരു…

  Read More »
 • ബ്രഹ്മചര്യവിജയം നാടകം PDF

  ബ്രഹ്മചര്യത്തെ കുറിച്ച് വിദ്യാര്‍ത്ഥികളെ ബോധവാന്മാരാക്കാന്‍ വേണ്ടി സ്വാമി ശിവാനന്ദ രചിച്ച നാടകമാണ് ബ്രഹ്മചര്യവിജയം. യോഗഭക്തിവേദാന്തങ്ങളുടെ സാരവും ഇതിലടങ്ങിയിരിക്കുന്നു.

  Read More »
 • ധര്‍മ്മം PDF

  ശ്രീ ആഗമാനന്ദ സ്വാമികള്‍ നടത്തിയ ഒരു പ്രഭാഷണത്തിന്റെ ചുരുക്കമാണ് ധര്‍മ്മം എന്ന ചെറുപുസ്തകം. ധര്‍മ്മം എന്നത് ഭാരതത്തിന്‌ പുറത്തുള്ള ഭാഷകളില്‍ ഇല്ലാത്തതും ആ ഭാഷകളിലേയ്ക്കു തര്‍ജ്ജമചെയ്യാന്‍ കഴിയാത്തതുമായ…

  Read More »
 • ശ്രീ ഭൂതനാഥഗീത PDF

  ശ്രീ ഭൂതനാഥോപാഖ്യാനം എന്ന ഗ്രന്ഥത്തില്‍ ഉള്‍പ്പെട്ട ശ്രീ ഭൂതനാഥഗീതയ്ക്ക് ശ്രീ കുറുമള്ളൂര്‍ നാരായണപിള്ള തയ്യാറാക്കിയ വ്യാഖ്യാനമാന് ഈ കൃതി. ബ്രഹ്മലക്ഷണയോഗം, ബ്രഹ്മജ്ഞാനയോഗം, ഗുണത്രയയോഗം, തത്ത്വവിജ്ഞാനയോഗം, കര്‍മ്മവിഭാഗയോഗം, ഭക്തിവിഭാഗയോഗം,…

  Read More »
 • വിജ്ഞാനതരംഗിണി PDF

  ശ്രീ നീലകണ്ഠ തീര്‍ത്ഥപാദ സ്വാമികള്‍ പലപ്പോഴായി ആനുകാലിക പ്രസിദ്ധീകരണങ്ങള്‍ക്കു സംഭാവന ചെയ്തിട്ടുള്ള 16 പ്രബന്ധങ്ങള്‍ (പുരുഷാര്‍ത്ഥം, മുക്തിവിചാരം, സ്വരൂപ നിരൂപണം, സംന്യാസം, ഈശ്വരഭക്തി, ഭസ്മവും ഭസ്മധാരണവും തുടങ്ങിയവ)…

  Read More »
 • വിനായകാഷ്ടകം വ്യാഖ്യാനം PDF

  വിനായകനെ സ്തുതിച്ചുകൊണ്ട് ശ്രീനാരായണഗുരു എഴുതിയ എട്ടു ശ്ലോകങ്ങളടങ്ങിയ ചെറുകൃതിയായ വിനായകാഷ്ടകത്തിനു ശ്രീ നിത്യചൈതന്യയതി വ്യാഖ്യാനമെഴുതി ശ്രീ മുനി നാരായണപ്രസാദ്‌ മലയാളത്തിലേയ്ക്ക് തര്‍ജ്ജമ ചെയ്തതാണ് ഈ ഗ്രന്ഥം.

  Read More »
 • ശ്രീ ശങ്കരവിജയം ആട്ടക്കഥ PDF

  ശ്രീ ശങ്കരാചാര്യരുടെ അപദാനങ്ങള്‍ പ്രതിപാദിക്കുന്ന, അദ്വൈതവേദാന്തതത്ത്വങ്ങളെ സ്പര്‍ശിക്കുന്ന, പന്നിശ്ശേരില്‍ നാണുപിള്ള എഴുതിയ ഒരു ആട്ടക്കഥയാണ് ശ്രീ ശങ്കരവിജയം ആട്ടക്കഥ.

  Read More »
 • സനല്‍സുജാതീയം PDF

  മഹാഭാരതം ഉദ്യോഗപര്‍വ്വം 42 മുതല്‍ 46 വരെയുള്ള അദ്ധ്യായങ്ങളില്‍ പ്രതിപാദിക്കുന്ന സനല്‍സുജാത മഹര്‍ഷി ധൃതരാഷ്ട്ര മഹാരാജാവിനു ഉപദേശിച്ചു കൊടുക്കുന്ന വേദാന്തപ്രകരണമാണ് സനല്‍സുജാതീയം. അതിനു സ്വാമി ജ്ഞാനാനന്ദ സരസ്വതി…

  Read More »
 • സ്തോത്രകദംബകം PDF

  ശ്രീ പന്നിശ്ശേരി നാണുപിള്ള എഴുതിയ ഹയഗ്രീവപഞ്ചകം, സുബ്രഹ്മണ്യപഞ്ചകം, സ്വാനുഭൂതിപഞ്ചകം, ശിവഗീത ഭാഷ, ശ്രീകൃഷ്ണബ്രഹ്മഗീതി, പ്രപഞ്ചവിചാരപദ്യ, മുക്തികോപനിഷദ് പരിഭാഷ, പഞ്ചദശി ഭാഷാഗാനം എന്നീ കൃതികളും അവയുടെ അര്‍ത്ഥവിവരണവും ഈ…

  Read More »
 • അദ്ധ്യാത്മവിചാരം പാന PDF

  പൂന്താനം നമ്പൂതിരിയുടെ ജ്ഞാനപ്പാനപോലെ ഒരു അജ്ഞാതനാമാവായ ഒരു അദ്വൈതവേദാന്തി രചിച്ചതാണ് അദ്ധ്യാത്മവിചാരം പാന എന്ന ഈ കൃതി. അദ്വൈതവേദാന്തവിഷയങ്ങളെ ഈ കൃതിയില്‍ പ്രതിപാദിക്കുന്നു. ജ്ഞാനപ്പാനപോലെ പാരായണം ചെയ്യാന്‍…

  Read More »
 • വിവേകസാരം അഥവാ മനനം PDF

  മനനം എന്നുകൂടി പേരുള്ള വിവേകസാരം എന്ന തമിഴ് ഗ്രന്ഥത്തിന് ശ്രീ കുളത്തൂര്‍ രാമന്‍നായര്‍ രചിച്ച വിവര്‍ത്തനമാണ് ഈ കൃതി.ജിജ്ഞാസുവായ ഒരു ശിഷ്യന്റെ ചോദ്യത്തിന് ഗുരു നല്‍കുന്ന ഈ…

  Read More »
 • ദൃക്ദൃശ്യവിവേകം അഥവാ വാക്യസുധ PDF

  ശ്രീശങ്കരാചാര്യര്‍ രചിച്ച ദൃക്ദൃശ്യവിവേകം അഥവാ വാക്യസുധ എന്ന പ്രകരണ ഗ്രന്ഥത്തിനു സ്വാമി ജ്ഞാനാനന്ദ സരസ്വതി മലയാളത്തില്‍ തയ്യാറാക്കിയ വ്യാഖ്യാനമാണ് ഈ കൃതി. പ്രപഞ്ചത്തെ അഥവാ സംസാരത്തെ ദൃക്കും…

  Read More »
 • സപരിവാരം പൂജകള്‍ PDF

  ശ്രീ കക്കാട് നാരായണന്‍ നമ്പൂതിരി പല താളിയോലഗ്രന്ഥങ്ങളും പല പ്രസ്സുകളില്‍ അച്ചടിച്ചിട്ടുള്ള പല മന്ത്രങ്ങളും മന്ത്രശാസ്ത്രങ്ങളും പരിശോധിച്ച് കേരളത്തിലെ അമ്പലങ്ങളില്‍ പൂജിക്കുന്ന മുന്നോറോളം ദേവീദേവന്മാരുടെ (മന്ത്രമൂര്‍ത്തികളുടെ) സപരിവാരം…

  Read More »
 • ജപയോഗം PDF

  ജപയോഗ സമ്പ്രദായത്തെ കുറിച്ച് സ്വാമി ശിവാനന്ദ സരസ്വതി ഇംഗ്ലീഷില്‍ രചിച്ച ഗ്രന്ഥത്തിന് സ്വാമി ജ്ഞാനാനന്ദ സരസ്വതി മലയാളത്തില്‍ തയ്യാറാക്കിയ പരിഭാഷയാണ് ജപയോഗം എന്ന ഈ ഗ്രന്ഥം. ജപം…

  Read More »
 • ഭക്തിരേവ ഗരീയസീ PDF

  ശ്രീ അഭേദാനന്ദസ്വാമികള്‍ സത്സംഗങ്ങളില്‍ ഉദ്ധരിക്കാറുണ്ടായിരുന്ന പല കഥകളില്‍ ആറു ജീവചരിത്രങ്ങളാണ് 'ഭക്തിരേവ ഗരീയസീ' എന്ന ഈ ലഘുഗ്രന്ഥത്തിലെ ഉള്ളടക്കം. വേദവ്യാസന്റെയും ശ്രീകൃഷ്ണഭഗവാന്റെയും ഭീഷ്മപിതാമഹന്റെയും അര്‍ജ്ജുനന്റെയും കുന്തീദേവിയുടെയും ദ്രൌപദിയുടെയും…

  Read More »
 • ആത്മബോധകൌമുദി PDF

  ശ്രീ ശിവശങ്കരസ്വാമികള്‍ രചിച്ച് പ്രൊഫ. ജി. ബാലകൃഷ്ണന്‍ നായരുടെ അവതാരികയോടുകൂടി കരിമ്പിന്‍പുഴ ശ്രീ ശിവശങ്കരാശ്രമം പ്രസിദ്ധീകരിച്ച ആത്മബോധകൌമുദി എന്ന ഈ ഗ്രന്ഥം വേദാന്തവിഷയങ്ങളെ അതിസമര്‍ത്ഥമായി സംഗ്രഹിച്ച് വ്യക്തതയോടെ…

  Read More »
 • ബ്രഹ്മവിദ്യ വേദാന്തപദ്യാവലി PDF

  കോട്ടയം വാഴൂര്‍ തീര്‍ത്ഥപാദാശ്രമം മഠാധിപതിയായിരുന്ന ശ്രീ വിദ്യാനന്ദ തീര്‍ത്ഥപാദ സ്വാമികള്‍ രചിച്ച സ്കന്ദശരണാഗതി, ബാലാംബാദര്‍ശനം, പ്രണവവിചാരം, യോഗവിദ്യ, ബ്രഹ്മവിദ്യ എന്നീ പ്രകരണങ്ങള്‍ ഈ പുസ്തകത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. വേദാന്ത…

  Read More »
 • രാമായണത്തിന്റെ താക്കോല്‍ക്കൂട്ടം PDF

  ഒരു സാധകന്റെ ദൃഷ്ടിയിലൂടെ രാമായണകഥയെയും കഥാപാത്രങ്ങളെയും കാണാനുള്ള സ്വാമി അശ്വതി തിരുനാളിന്റെ ഉദ്യമമാണ് 'രാമായണത്തിന്റെ താക്കോല്‍ക്കൂട്ടം' എന്ന ഈ പുസ്തകം. ഒരു രാമായണ സപ്താഹരൂപത്തില്‍ ആശയങ്ങളെ വിവരിച്ച്…

  Read More »
 • ശ്രീ ആത്മാനന്ദ ഗീതങ്ങള്‍ PDF

  തിരുവനന്തപുരം കൈതമുക്കില്‍ ജനിച്ച് കല്ലയത്തു സമാധിയായ ശ്രീ അത്മാനന്ദ സ്വാമിയെ കുറിച്ച് ശ്രീ എള്ളുവിള വിശ്വംഭരന്‍ രചിച്ച കവിതകളാണ് ശ്രീ ആത്മാനന്ദ ഗീതങ്ങള്‍.

  Read More »
 • കര്‍മ്മതത്ത്വം PDF

  കര്‍മ്മത്തിന്റെ അര്‍ത്ഥം, കര്‍മ്മഫലം, കര്‍മ്മത്തിന്റെ ഉദ്ഭവം, വിധിയും പുരുഷപ്രയത്നവും, കര്‍മ്മത്തിന്റെ ഘടകങ്ങള്‍, സമഷ്ടികര്‍മ്മം, കര്‍മ്മവും സ്വര്‍ഗ്ഗനരകങ്ങളും, കര്‍മ്മവും ജ്യോതിശാസ്ത്രവും, കര്‍മ്മബന്ധവിമോചനം തുടങ്ങിയ വിഷയങ്ങള്‍ ഹിന്ദുമത പ്രമാണങ്ങളെ അടിസ്ഥാനമാക്കി…

  Read More »
 • ജ്ഞാനരശ്മികള്‍ PDF

  ശ്രീ ജ്ഞാനാനന്ദസ്വാമികളുടെ ഗൃഹസ്ഥശിഷ്യരില്‍ ഒരാളായ ശ്രീ ഉണ്ണികൃഷ്ണന്‍ ഇളയത് പലപ്പോഴായി ആദ്ധ്യാത്മിക പ്രസിദ്ധീകരണങ്ങളില്‍ എഴുതിയിട്ടുള്ള ലേഖനങ്ങളുടെ സമാഹാരമാണ് ജ്ഞാനരശ്മികള്‍ എന്ന ഈ ഗ്രന്ഥം.

  Read More »
 • വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വം PDF

  കര്‍മ്മയോഗം, രാജയോഗം, ഭക്തിയോഗം എന്നിവ അടങ്ങുന്ന യോഗത്രയം എന്ന ഒന്നാം ഭാഗം, ജ്ഞാനയോഗം എന്ന രണ്ടാം ഭാഗം, ഭാരതത്തെ കുറിച്ചും ഭാരതീയരോടും സംവദിക്കുന്ന ഉത്തിഷ്ഠഭാരത എന്ന മൂന്നാം…

  Read More »
 • ശ്രീകൃഷ്ണ ചരിതം PDF

  ശ്രീകൃഷ്ണ ഭഗവാന്റെ ചില കഥകളും ഉപദേശങ്ങളും ജീവചരിത്രവും ഉള്‍ക്കൊള്ളിച്ചുകൊണ്ട് എ എസ് പി അയ്യര്‍ എഴുതിയ ആംഗലേയ പുസ്തകത്തിനു ശ്രീ സി എസ് സുബ്രഹ്മണ്യന്‍ പോറ്റി മലയാളത്തില്‍…

  Read More »
 • ശ്രീ ചൈതന്യചരിതാവലി PDF

  വൈശ്രവണത്ത് രാമന്‍ നമ്പൂതിരി തയ്യാറാക്കിയ ശ്രീ ചൈതന്യമഹാപ്രഭുവിന്റെ സമ്പൂര്‍ണ്ണ ജീവചരിത്രമാണ് ഈ ഗ്രന്ഥം. പ്രേമഭക്തിയുടെ പരമമായ രൂപം അറിയണമെങ്കില്‍ ചൈതന്യചരിതം അറിയണം. വിദേശീയാക്രമണത്തിന്റെ പ്രചണ്ഡകല്ലോലങ്ങളില്‍പ്പെട്ട് ചിന്താശക്തിയും ആത്മാഭിമാനവും…

  Read More »
 • തത്ത്വചിന്തകള്‍ PDF

  ആത്മപോഷണത്തിനുതകുന്ന മതപാഠങ്ങളെ ഉപദേശിച്ച്, വിദ്യാര്‍ത്ഥികളുടെ മാനസസംസ്കാരവും അവരുടെ ഭാവിജീവിതം മാലിന്യംകൂടാതെ നയിക്കുവാന്‍ പര്യാപ്തമാകുന്ന പ്രേരണാശക്തിയും ഉണ്ടാക്കിക്കൊടുക്കാന്‍ പറ്റിയതായ ഉപന്യാസങ്ങള്‍ ഉള്‍ക്കൊള്ളുന്ന ശ്രീ തോട്ടയ്ക്കാട്ട് മാധവിയമ്മ എഴുതിയതാണ് തത്ത്വചിന്തകള്‍…

  Read More »
 • സ്വാത്മനിരൂപണം ഭാഷ PDF

  ശ്രീശങ്കരാചാര്യര്‍ രചിച്ച സ്വാത്മനിരൂപണം എന്ന വേദാന്തപ്രകരണഗ്രന്ഥത്തിനു ശ്രീ കെ കുഞ്ഞുപിള്ളപ്പണിക്കര്‍ മലയാളത്തില്‍ തയ്യാറാക്കിയ പരിഭാഷയും അതിനു ശ്രീ പ്രയാര്‍ പ്രഭാകരന്‍ തയ്യാറാക്കിയ ലഘുവ്യാഖ്യാനവും ഉള്‍ക്കൊള്ളുന്നതാണ് ഈ ഗ്രന്ഥം.

  Read More »
Close