ഗ്രന്ഥങ്ങള്‍

 • ചിത്തമാണ് ലോകത്തിന്റെ സൃഷ്ടാവ് (619)

  വസിഷ്ഠന്‍ തുടര്‍ന്നു: ചിത്തമാണ് ലോകത്തിന്റെ സൃഷ്ടാവ്. അതില്‍ സത്തും അസത്തും രണ്ടും കലര്‍ന്നതുമെല്ലാം അടങ്ങിയിരിക്കുന്നു. ‘പ്രാണന്‍ എന്റെ ചലനമാണ്. എനിയ്ക്ക് പ്രാണനില്ലാതെ നിലനില്‍പ്പില്ല’ എന്ന ആശയത്തോടെ മനസ്സ്…

  Read More »
 • ദേഹം അനുഭവപ്പെടുന്നുവെങ്കിലും അത് സത്യത്തില്‍ ഉള്ളതല്ല (618)

  വസിഷ്ഠന്‍ പറഞ്ഞു: ദേഹം അനുഭവപ്പെടുന്നുവെങ്കിലും അത് സത്യത്തില്‍ ഉള്ളതല്ല. മനസ്സെന്ന വസ്തുവിന് സ്വപ്നത്തില്‍ കാണുന്ന ഒരു പര്‍വ്വതത്തിന്റെ എന്നതുപോലെയുള്ള യാഥാര്‍ത്ഥ്യസ്വഭാവമാണുള്ളത്. യാതൊരു വസ്തുവും ഒരിക്കലും സൃഷ്ടിക്കപ്പെട്ടിട്ടില്ല, കാരണം…

  Read More »
 • ബോധസത്യത്തിന്റെ സ്വപ്നദൃശ്യം (617)

  ഞാന്‍ സ്വയം ചോദിച്ചു: ഞാനിപ്പോള്‍ ഉറക്കത്തിലല്ലെങ്കിലും എന്തുകൊണ്ടാണീ സ്വപ്നദൃശ്യം ഞാന്‍ ഇപ്പോള്‍ കാണുന്നത്? കുറച്ചു നേരം ആലോചിച്ചപ്പോള്‍ എനിക്കതിന്റെ പൊരുള്‍ പിടി കിട്ടി. ‘തീര്‍ച്ചയായും അത് ബോധസത്യത്തിന്റെ…

  Read More »
 • സ്വപ്നദൃശ്യങ്ങള്‍ എന്തുകൊണ്ടാണ് ബാഹ്യമായി കാണപ്പെടുന്നത്? (616)

  ശുദ്ധബോധധ്യാനത്തോടെ ഞാന്‍ പദ്മാസനത്തില്‍ ഇരുന്നു. ആയിരക്കണക്കിന് വസ്തുക്കളിലേയ്ക്ക് പാലായനം ചെയ്തിരുന്ന മനസ്സിന്റെ കിരണങ്ങളെ ഞാനെന്റെ ഹൃദയത്തില്‍ കേന്ദ്രീകരിച്ചു. പ്രാണശക്തിയോടൊപ്പം ഞാനെന്റെ മനസ്സിനെ പുറത്തേയ്ക്ക് ഉഛ്വസിച്ചു കളഞ്ഞു. ആ…

  Read More »
 • ശുദ്ധബോധവും ദേഹവും (615)

  ഒരനന്തമായ ഇടമുണ്ട്. അതുമുഴുവന്‍ ശുദ്ധബോധമാണ്. അതില്‍ അസംഖ്യം ലോകങ്ങള്‍ അണുക്കളെന്നപോലെ പൊങ്ങിയൊഴുകിനടക്കുന്നു. അതില്‍ ഒരു വിശ്വപുരുഷന്‍ ഉദയം ചെയ്തു. അയാള്‍ക്ക് ആത്മാവബോധം ഉണ്ടായിരുന്നു. നാം സ്വപ്നം കാണുന്നതുപോലെ…

  Read More »
 • ദിവ്യജനനിയായ കരിങ്കാളി (614)

  ക്രൌഞ്ച ഭൂഖണ്ഡവും അതിലെ മലനിരകളും, ബ്രഹ്മാവിന്റെ വാഹനമായ ഹംസം വിളയാടുന്ന, അപ്സരസ്സുകള്‍ കേളിയാടുന്ന, താമരപ്പൂക്കള്‍ നിറഞ്ഞ തടാകങ്ങളും മാമുനിമാര്‍ നിവസിക്കുന്ന ഗുഹകളും ഉള്ള പുഷ്കര ദ്വീപും ഇപ്പോഴില്ല.…

  Read More »
 • അത്ഭുതക്കാഴ്ചകള്‍ (613)

  ഇനി വേറൊരു ലോകത്ത് ഞാന്‍ കണ്ടതായ മറ്റൊരത്ഭുതക്കാഴ്ചയെപ്പറ്റി പറയാം. മഹാകാശത്ത് നിങ്ങളുടെയെല്ലാം സങ്കല്‍പ്പത്തിനപ്പുറത്തുള്ള ഭാസുരപ്രഭമായ ഒരു ലോകമുണ്ട്. സ്വപ്നലോകം ജാഗ്രദിലെ ലോകത്തില്‍ നിന്നുമെങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നുവോ അതുപോലെയാണ് ഈ…

  Read More »
 • നവാനുഭവങ്ങള്‍ ഉണ്ടായി മറഞ്ഞുകൊണ്ടിരിക്കുന്നു (612)

  നദിയില്‍ ഒഴുകിക്കൊണ്ടിരിക്കുന്ന ജലംപോലെ എന്നില്‍ അനുനിമിഷം സുഖദുഖാദികളുടെ നവാനുഭവങ്ങള്‍ ഉണ്ടായി മറഞ്ഞുകൊണ്ടിരുന്നു. മറ്റൊന്ന് ഞാന്‍ ഓര്‍ക്കുന്നത് വലിയൊരു പര്‍വ്വത നിരയെയാണ്. സൂര്യനോ ചന്ദ്രനോ ഒന്നുമില്ലായിരുന്നു എങ്കിലും അത്…

  Read More »
 • ഭാസന്റെ ജന്മങ്ങള്‍ (611)

  വിശ്വത്തെപ്പറ്റിയുള്ള അറിവുണ്ടാകണമെന്നതായിരുന്നു എന്നിലുണ്ടായിരുന്ന ആഗ്രഹം. അതുകൊണ്ട് വിവിധ ദേഹങ്ങളില്‍ കുടികൊള്ളുമ്പോഴും ഞാനാ പ്രഥമലക്ഷ്യം മറന്നില്ല. ഒരായിരം കൊല്ലം ഞാനൊരു മരമായിക്കഴിഞ്ഞു. അപ്പോള്‍ എന്റെ മനസ്സ് എന്നില്‍ മാത്രം…

  Read More »
 • സത്യവും സങ്കല്‍പ്പവും (610)

  'പരബ്രഹ്മം' എന്നതാണ് സത്യവും സങ്കല്‍പ്പവും. അത് തന്നെയാണ് സത്യവും മിഥ്യയും. രണ്ടും ശുദ്ധമായ അവബോധമാകുന്നു. ആകാശവും ശൂന്യതയുമെന്നപോലെ ഇവ രണ്ടും തമ്മില്‍ യാതൊരു വത്യാസവുമില്ല.

  Read More »
 • Page 4 of 191
  1 2 3 4 5 6 191
Back to top button