Home »  » ഗ്രന്ഥങ്ങള്‍ » ശ്രീമദ് ഭാഗവതം (Page 2)

ഭഗവാന്റെ മഹിമയും ഭാഗവത വിഷയാനുക്രമണികയും – ഭാഗവതം (365)

ആരൊരുവന്‍ ‘ഹരയേനമഃ’ എന്ന്‌ അറിയാതെപോലും ജപിച്ചുവെന്നാല്‍ അയാള്‍ക്ക്‌ മോക്ഷം ലഭിക്കും. ഇഹലോകത്തില്‍ നമുക്ക്‌ ചെയ്യാന്‍ കൊളളാവുന്ന ഏകജോലി ഭഗവല്‍കഥാകഥനവും മഹിമാകീര്‍ത്തനവും മാത്രമത്രേ. നിങ്ങള്‍ എല്ലാവരും ഭഗവാനില്‍ പരമഭക്തിയുളളവരാകയാല്‍ അനുഗൃഹീതരത്രെ. …

മഹാപുരുഷവര്‍ണ്ണനയും ആദിത്യവ്യൂഹവും – ഭാഗവതം (364)

വിശ്വാണ്ഡം ഒന്‍പതു പ്രാഥമികതത്വങ്ങള്‍ (പ്രകൃതി, മഹത്, സൂത്രം, അഹങ്കാരം, അഞ്ച്‌ സൂക്ഷ്മധാതുക്കള്‍). പതിനാറു പരിണിതരൂപങ്ങള്‍ (മനസ്, പത്തിന്ദ്രിയങ്ങള്‍, അഞ്ച്‌ സ്ഥൂലധാതുക്കള്‍) എന്നിവ ചേര്‍ന്നുളളതാണെന്നാണ്‌ ശാസ്ത്രമതം. ഇതിനെ നയിക്കുന്നത്‌ വിശ്വപുരുഷനത്രെ.…

ശിവന്റെ മാര്‍ക്കണ്ഡേയാശ്രമഗമനം – ഭാഗവതം (363)

ബ്രാഹ്മണാഃ സാധവഃ ശാന്താ നിഃസംഗാ ഭൂതവത്സലാഃ ഏകാന്തഭക്താ അസ്മാസു നിര്‍വ്വൈരാഃ സമദര്‍ശിനഃ (12-10-20) സലോകാ ലോകപാലാസ്താന്‍ വന്ദന്ത്യര്‍ച്ചന്ത്യുപാസതേ അഹം ച ഭഗവാന്‍ ബ്രഹ്മാ സ്വയം ച ഹരീശ്വരഃ (12-10-21) നതേ മയ്യച്യുതേഽജേ ച ഭിദാമണ്വപി ചക്ഷതേ നാത്മനശ്ച ജനസ്യാപി തദ്യുഷ്മാന്‍ വയമീമഹി…

മാര്‍ക്കണ്ഡേയന്‍ മായാശക്തി എന്തെന്നു അനുഭവിച്ചറിഞ്ഞ കഥ – ഭാഗവതം (362)

ഒരു ദിവസം പുഷ്പഭദ്രാനദീതടത്തില്‍ പൂജചെയ്തുകൊണ്ടിരിക്കുമ്പോള്‍ അതിഭീകരമായൊരു കൊടുങ്കാറ്റ്‌ ഭൂമിയെ മുഴുവന്‍ കുലുക്കി. അതേത്തുടര്‍ന്നു്‌ പേമാരിയും പെയ്തു. എല്ലായിടവും ജലത്തിനടിയിലായി. സമുദ്രം ഭൂമിയെ മിക്കവാറും ജലത്തിലാഴ്ത്തിയോ എന്ന മട്ടിലായിരുന്നു വെളളപ്പൊക്കം. …

മാര്‍ക്കണ്ഡേയ തപസ്, നാരായണസ്തുതി – ഭാഗവതം (361)

ഉപനയനകര്‍മ്മത്തിനുശേഷം മാര്‍ക്കണ്ഡേയന്‍ വേദാഭ്യാസവും തപശ്ചര്യയും നടത്തി. അദ്ദേഹം നിത്യബ്രഹ്മചര്യവ്രതമെടുത്ത്‌ സദാ ഭഗവാന്‍ ഹരിയില്‍ ഭക്തിപൂണ്ട്‌ തീവ്രതപശ്ചര്യകളില്‍ മുഴുകി ജീവിച്ചു. അതേസമയം തന്റെ ഗുരുവിനെയും സൂര്യദേവനെയും അഗ്നിയെയും പൂജിച്ചു. അങ്ങനെ ഏറെക്കാലം ഭഗവദ്‍ധ്യാനത്തില്‍ മുഴുകി ജീവിച്ച്‌ ഒടുവില്‍ ആത്മീയപാതയിലെ ശത്രുക്കളായ കാമം,…

പുരാണങ്ങളുടെ വിഭാഗം, ലക്ഷണം – ഭാഗവതം (360)

പുരാണങ്ങള്‍ക്ക്‌ പത്തു സ്വഭാവങ്ങളാണുളളത്‌. സൃഷ്ടി, ആവിഷ്കരണം, സംരക്ഷണം, പരിപാലനം, ലോകചക്രം, രാജകുലങ്ങള്‍, അവയെക്കുറിച്ചുളള കഥകള്‍, പ്രളയം, കാരണം, അടിസ്ഥാനം, എന്നിവ.…

വേദങ്ങളുടെ ഉല്പത്തി – ഭാഗവതം (359)

ബ്രഹ്മാവ്‌ തന്റെ മനസ്സ്‌ ആത്മാവില്‍ ശ്രദ്ധയുറപ്പിച്ച്‌ ധ്യാനിച്ചു. അപ്പോള്‍ സ്വന്തം ഹൃദയത്തിന്റെ ഉളളറയില്‍നിന്നും ഒരു ശബ്ദപ്രകമ്പനം കേള്‍ക്കായി. മനോവ്യാപാരങ്ങളെല്ലാം ശാന്തപൂര്‍ണ്ണമാവുമ്പോള്‍ ഇതനുഭവിക്കാന്‍ കഴിയും. ആ ശബ്ദതരംഗത്തെ ആരാധിക്കുന്ന യോഗി സ്വയം എല്ലാ മാലിന്യങ്ങളില്‍നിന്നും മുക്തി നേടുന്നു.…

പരീക്ഷിത്തു രാജാവിനു ബ്രഹ്മോപദേശം – ഭാഗവതം (358)

കര്‍മ്മങ്ങളും പ്രതിപ്രവര്‍ത്തനങ്ങളും സുഖദുഃഖങ്ങളുമെല്ലാം മായയുടെ തലത്തില്‍ മാത്രമേയുളളു. ഭഗവാന്‍ ഇതിനെല്ലാം അതീതനാണ്‌. ‘സ്വശരീരവും ഗൃഹവും മറ്റുമായി ബന്ധപ്പെട്ട്‌ ഞാന്‍, എന്‍റേത് എന്ന ബോധമുണ്ടാകുന്നു. അവയില്‍നിന്നെല്ലാം ഉയര്‍ന്ന് അത്തരം തോന്നലുകള്‍ കൊണ്ടുണ്ടാകുന്ന അവസ്ഥകളില്‍ പ്രതികരിക്കാതിരിക്കുന്നവര്‍ക്കു മാത്രമേ വിഷ്ണുപദം പൂകാന്‍ കഴിയൂ.…

കാലത്തിന്റെ പ്രബലത, കല്പങ്ങളുടെ കാലാവധി, പ്രളയം – ഭാഗവതം (357)

നിങ്ങള്‍ ജനിച്ചുവെന്നും ഇനി മരിക്കുമെന്നുമുളള മൂഢവിശ്വാസം ഉപേക്ഷിച്ചാലും. ഇതെല്ലാം അജ്ഞാനിയായ ജീവന്റെ നിദ്രാവസ്ഥയത്രെ. മനസ്സുമാത്രമാണ്‌ സൃഷ്ടി സ്ഥിതി സംഹാരങ്ങള്‍ നടത്തുന്നത്‌. മനസ്സ്‌ മായാ സന്താനവുമാണ്‌. ശരീരവും അതിന്റെ ജനനമരണാവസ്ഥകളും മായാവിക്ഷേപങ്ങളത്രെ. ‘ഞാന്‍ അനന്തനായ ബ്രഹ്മവും പരമസത്തയും ലക്ഷ്യവുമാണ്.’ എന്ന സത്യബോധത്തില്‍ …

ഹരിനാമകീര്‍ത്തന മേന്മ – ഭാഗവതം (356)

സത്യയുഗത്തില്‍ ഭഗവദ്ധ്യാനം കൊണ്ടു മാത്രം സാദ്ധ്യമായിരുന്നതെന്തോ, ത്രേതായുഗത്തില്‍ യജ്ഞാദികള്‍കൊണ്ടു സാദ്ധ്യമായിരുന്നതെന്തോ, ദ്വാപരയുഗത്തില്‍ നിസ്വാര്‍ത്ഥസേവനംകൊണ്ടു സാദ്ധ്യമായതെന്തോ, അത്‌ കലിയുഗത്തില്‍ ഭഗവദ്‌ നാമോച്ചാരണംകൊണ്ട്‌ ക്ഷിപ്രസാദ്ധ്യമാവുന്നു. …