പ്രൊഫ. ജി. ബാലകൃഷ്ണന്‍ നായര്‍

പ്രൊഫ. ജി. ബാലകൃഷ്ണന്‍ നായര്‍ തിരുവനന്തപുരത്തു് ജനിച്ചു. പാലക്കാട്‌ വിക്ടോറിയ കോളേജ്‌, തിരുവനന്തപുരം മഹാത്മാഗാന്ധി കോളേജ്‌, സംസ്കൃത കോളേജ്‌, വിമന്‍സ്‌ കോളേജ്‌ എന്നിവിടങ്ങളില്‍ സേവനം അനുഷ്ഠിച്ചു. ശിവഗിരി ബ്രഹ്മവിദ്യാലയത്തിലെ മുഖ്യ ആചാര്യനായിരുന്നു. കാല്‍നൂറ്റാണ്ടിലേറെ ഉപനിഷത്തുകള്‍, യോഗവാസിഷ്ഠം, ഭഗവദ്‌ഗീത, ശ്രീ നാരായണഗുരുദേവ കൃതികള്‍ എന്നിവയെ ആധാരമാക്കിയുള്ള പ്രഭാഷണ പരമ്പരകളിലൂടെയും ഗ്രന്ഥരചനയിലൂടെയും ആദ്ധ്യാത്മിക രംഗത്തു് സാരമായ ചലനം സൃഷ്ടിച്ചു.

Close