ശ്രീ ശങ്കരാചാര്യര്‍
-
ശങ്കര ജയന്തി പ്രഭാഷണം – സ്വാമി ചിദാനന്ദപുരി (ശ്രാവ്യം 13 – MP3)
ശങ്കര ജയന്തി പ്രമാണിച്ച് കൊളത്തൂര്‍ അദ്വൈതാശ്രമത്തിലെ ചിദാനന്ദപുരി സ്വാമിജി നടത്തിയ ആത്മീയപ്രഭാഷണത്തിന്റെ MP3 ശേഖരം നിങ്ങള്‍ക്ക് കേള്‍ക്കാനും ഡൗണ്‍ലോഡ് ചെയ്യാനും പങ്കുവയ്ക്കാനുമായി ശ്രേയസ്സില്‍ ചേര്‍ക്കുന്നു. സനാതനധര്‍മസേവാ ട്രസ്റ്റിന്റെ…
Read More » -
കാശിപഞ്ചകം ആദ്ധ്യാത്മിക പ്രഭാഷണം MP3 – ശ്രീ നൊച്ചൂര്‍ജി
ശ്രീ ശങ്കരാചാര്യ ഭഗവദ്‌പാദര്‍ രചിച്ച കാശിപഞ്ചകം എന്ന കൃതിയെ അടിസ്ഥാനമാക്കി ശ്രീ നൊച്ചൂര്‍ വെങ്കടരാമന്‍ നടത്തിയ ആദ്ധ്യാത്മിക സത്സംഗ പ്രഭാഷണപരമ്പരയുടെ MP3 ഓഡിയോ ഇവിടെ ശ്രവിക്കാം, ഡൗണ്‍ലോഡ്…
Read More » -
ശിവാനന്ദലഹരീ – ശങ്കരാചാര്യര്‍ (96-100)
മുപ്പുരാരേ! മദമിളകിയ എന്റെ മനസ്സാകുന്ന ആനയെ ധൈര്‍യ്യമാകുന്ന തോട്ടികൊണ്ട് അടക്കി ഭക്തിയാകുന്ന ചങ്ങലകൊണ്ടു നിന്തിരുവടി തൃപ്പാദത്തോടു ചേര്‍ത്തു മുറുകെ ബന്ധിച്ചരുളിയാലും.
Read More » -
ശിവാനന്ദലഹരീ – ശങ്കരാചാര്യര്‍ (91-95)
ഹേ രാജമൗലേ! ആദ്യമുണ്ടായിരുന്ന അജ്ഞാനം അടിയോടെ വിട്ടകന്നുകഴിഞ്ഞു. നിതാന്തസുന്ദരവും അതിനിര്‍മ്മലവുമായ ജ്ഞാനം ഹൃദയത്തില്‍ പ്രവേശിച്ചുകഴിഞ്ഞു; ഐശ്വര്‍യ്യപ്രദവും മോക്ഷത്തിന്നു നിദാനവുമായ നിന്തിരുവടിയുടെ തൃച്ചേവടികളെ സേവിച്ചുകൊള്ളുന്നു.
Read More » -
ശിവാനന്ദ ലഹരി – ശങ്കരാചാര്യര്‍ (86-90)
ഹേ ഉമാജാനേ! ഒരുവിധം പണിപ്പെട്ടു പൂജാദ്രവ്യങ്ങളെല്ലാം ശേഖരിക്കുന്നുവെങ്കിലും ഞാനെങ്ങിനെയാണ് അങ്ങയെ പൂജിക്കേണ്ടത് ? അങ്ങയുടെ ശിരസ്സെവിടെയെന്നറിയുവാന്‍ പരിശ്രമിക്കാവുന്ന വിധത്തില്‍ ഒരു(ഹംസ) പക്ഷിയുടെ രൂപമോ, പാദങ്ങളറിയാവുന്നവിധം ഒരു പന്നിയുടെ…
Read More » -
ശിവാനന്ദ ലഹരീ – ശങ്കരാചാര്യര്‍ (81-85)
ഹേ സാംബമൂര്‍ത്തേ! യാതൊരുവന്‍ അങ്ങയിലര്‍പ്പിച്ച ഹൃദയത്തോടെ അങ്ങയുടെ തൃപ്പാദപൂജ, ധ്യാനം, നമസ്കാരം, കഥാ ശ്രവണം, ദര്‍ശനം, കീര്‍ത്തനം എന്നീ നിയമപൂര്‍വ്വകമായ ദീനചര്‍യ്യയെ സന്തോഷത്തോടെ അനുഷ്ഠിക്കുന്നുവോ, അവന്‍തന്നെയാണ് ജീവന്മുക്തന്‍…
Read More » -
ശിവാനന്ദ ലഹരി – ശങ്കരാചാര്യര്‍ (76-80)
പ്രേമമയിയായ ഭക്തി ഭഗവത് പാദമാകുന്ന ആകാശത്തില്‍ സ്ഥിതിചെയ്തുകൊണ്ട് കാര്‍മേഘസമൂഹമെന്നപോലെ ആനന്ദവൃഷ്ടി ചൊരിയുന്നു. ഈ വര്‍ഷത്താല്‍ ഏതൊരുവന്‍ മനസ്സാകുന്ന തടാകം നിറയുന്നുവോ അവന്റെ ജന്മമാകുന്ന സസ്യം ഫലവത്തായി തീരുന്നു.…
Read More » -
ശിവാനന്ദ ലഹരി – ശങ്കരാചാര്യര്‍ (71-75)
അഞ്ജന(മഷി) നോക്കി നിധിയുള്ള സ്ഥലം കണ്ടറിഞ്ഞ് അതുകാക്കുന്ന ഭൂതങ്ങള്‍ക്കു ബലികൊടുത്തു അവരുടെ സഹായത്തോടെ ഇരുളാര്‍ന്ന ആവരകപ്രദേശത്തെ കുഴിച്ച് സര്‍പ്പങ്ങളാല്‍ ചുറ്റിപ്പിണയപ്പെട്ടു കിടക്കുന്ന നിധികംഭത്തെ എടുത്തുകൊണ്ടു വന്നനുഭവിക്കുന്നവര്‍തന്നെ ധന്യന്മാര്‍…
Read More » -
ശിവാനന്ദലഹരീ – ശങ്കരാചാര്യര്‍ (66-70)
ഹേ ശംഭോ! പ്രപഞ്ചസൃഷ്ടിതന്നെ നിന്തിരുവടിയുടെ വിനോദത്തിന്നു വേണ്ടിയാണ്; ജനങ്ങളെല്ലാം അങ്ങയുടെ ക്രീഡാമൃഗങ്ങള്‍; അതിലൊരുവനായ എന്റെ ചേഷ്ടിതങ്ങളേയും നിന്തിരുവടി കണ്ടു രസിക്കുന്നു എന്നതിനാല്‍ എന്നെ രക്ഷിക്കുകയെന്നതും നിന്തിരുവടിയുടെ ഒഴിച്ചുകൂടാത്ത…
Read More » -
ശിവാനന്ദലഹരീ – ശങ്കരാചാര്യര്‍ (61-65)
ഞെട്ടറ്റുവീണ അങ്കോലമരത്തിന്റെ(മൂത്തുപഴുത്ത) കായ്കള്‍ വീണ്ടും അവയുടെ പഴയസ്ഥാനത്തേക്കുതന്നെ കുതിച്ചെത്തുന്നതെങ്ങിനേയോ, സൂചി അയസ്മാന്തത്തിലേക്കു ആകര്‍ഷിക്കപ്പെടുന്നതെങ്ങിനേയൊ, ഒരു പതിവൃത, തന്റെ ഭര്‍ത്താവിനേയും ഒരു ലത വൃക്ഷത്തേയും നദി സമുദ്രത്തേയും പ്രാപിക്കുന്നതെങ്ങിനേയോ…
Read More »