ശങ്കരാചാര്യര്‍ എന്ന വിഭാഗത്തിലെ ലേഖനങ്ങള്‍

ശ്രീമദ് ശങ്കരദിഗ്വിജയം PDF – ശ്രീ വിദ്യാരണ്യസ്വാമികള്‍

AD 1331 മുതല്‍ AD 1386 വരെ ശൃംഗേരി ശ്രീശങ്കരാചാര്യമഠത്തില്‍ അന്തേവാസിയായും അദ്ധ്യക്ഷനായും ജീവിതം നയിച്ച ശ്രീ വിദ്യാരണ്യസ്വാമികള്‍ , ശ്രീശങ്കരഭഗവദ്‌പാദരുടെ മഹത്വത്തെയും ജീവിതത്തെയും വിവരിച്ചുകൊണ്ട്
സംസ്കൃതത്തില്‍ എഴുതിയ മഹാകാവ്യമാണ് “ശ്രീമദ് ശങ്കരദിഗ്വിജയം”. ഈ കൃതിയെ ശ്രീ സുബ്രഹ്മണ്യന്‍ തിരുമുമ്പ് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി. ലേഖനം മുഴുവന്‍ വായിക്കുക »

തത്ത്വബോധം (ഭാഷാനുവാദം) PDF – സദാനന്ദസ്വാമികള്‍

ദുഃഖഭൂയിഷ്ഠമായ സംസാരസമുദ്രത്തിന്റെ തിരമാലകളില്‍പ്പെട്ട് അത്യധികം ക്ലേശിച്ചുഴലുന്ന മര്‍ത്ത്യജീവികളുടെ പേരില്‍ കരുണതോന്നി, ആദിശങ്കരാചാര്യസ്വാമികള്‍ മോക്ഷോപായങ്ങളായ പ്രസ്ഥാനത്രയഭാഷ്യം തുടങ്ങി അനവധി ഗ്രന്ഥങ്ങള്‍ നിര്‍മ്മിച്ചിട്ടുള്ളത് സുപ്രസിദ്ധമാണല്ലോ. അവ അത്യന്തം മേധാവികള്‍ക്കല്ലാതെ, മന്ദബുദ്ധികള്‍ക്ക് ദുര്‍ഗ്രാഹ്യമായേക്കും എന്നു ശങ്കിച്ച് അല്‍പപ്രജ്ഞന്‍മാര്‍ക്കുപോലും അനായാസേന പരമജ്ഞാനം ലഭിക്കുന്നതിനു ഉതകത്തക്കവണ്ണം സ്വാമികളാല്‍ രചിക്കപ്പെട്ടതാകുന്നു ഈ തത്ത്വബോധം എന്ന ശാസ്ത്രം. ആത്മവിചാരം ചെയ്യാന്‍ ആരംഭിക്കുന്നവര്‍ക്ക് ഈ ഗ്രന്ഥം ഏറ്റവും ഉപയോഗപ്രദമാണ്. – ബ്രഹ്മശ്രീ സദാനന്ദസ്വാമികള്‍ ലേഖനം മുഴുവന്‍ വായിക്കുക »

ശ്രീശങ്കരഭഗവദ്‌പാദര്‍ – കലിയുഗത്തിലെ യുഗാചാര്യന്‍

ഈ ശ്രീശങ്കരജയന്തി സുദിനത്തില്‍ എല്ലാ ശ്രേയസ് അംഗങ്ങള്‍ക്കും ജയന്തി ആശംസകള്‍. പ്രസ്ഥാനത്രയത്തിനുള്ള ഭാഷ്യങ്ങള്‍, പ്രകരണഗ്രന്ഥങ്ങള്‍, സ്തോത്രകൃതികള്‍ എന്നിങ്ങനെ സ്വകൃതികളില്‍ക്കൂടി ശ്രീശങ്കരഭഗവത്പാദര്‍ ചിട്ടപ്പെടുത്തുകയും പ്രഖ്യാപിക്കുകയും ചെയ്തിട്ടുള്ള അദ്വൈതവേദാന്തദര്‍ശനം തന്നെയാണ് ലോകത്തിന് അദ്ദേഹത്തിന്റെ ഏറ്റവും വലിയ സംഭാവന. ഈ സുദിനത്തില്‍ ശങ്കരപരമ്പരയെക്കുറിച്ചും (ദശനാമിസമ്പ്രദായം) ശങ്കരകൃതികളെക്കുറിച്ചും മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. ലേഖനം മുഴുവന്‍ വായിക്കുക »

ശങ്കര ജയന്തി പ്രഭാഷണം – സ്വാമി ചിദാനന്ദപുരി (ശ്രാവ്യം 13 – MP3)

ശങ്കര ജയന്തി പ്രമാണിച്ച് കൊളത്തൂര്‍ അദ്വൈതാശ്രമത്തിലെ ചിദാനന്ദപുരി സ്വാമിജി നടത്തിയ ആത്മീയപ്രഭാഷണത്തിന്റെ MP3 ശേഖരം നിങ്ങള്‍ക്ക് കേള്‍ക്കാനും ഡൗണ്‍ലോഡ്‌ ചെയ്യാനും പങ്കുവയ്ക്കാനുമായി ശ്രേയസ്സില്‍ ചേര്‍ക്കുന്നു. സനാതനധര്‍മസേവാ ട്രസ്റ്റിന്റെ ശ്രാവ്യം 13 എന്ന ഓഡിയോ CD യുടെ ഭാഗമാണ് ഇവ. 4 MP3 ട്രാക്കുകള്‍ , 50.1 MB, 3 മണിക്കൂര്‍ 39 മിനിറ്റ്. ലേഖനം മുഴുവന്‍ വായിക്കുക »

കാശിപഞ്ചകം അദ്ധ്യാത്മിക പ്രഭാഷണം MP3 – ശ്രീ നൊച്ചൂര്‍ജി

ശ്രീ ശങ്കരാചാര്യ ഭഗവദ്‌പാദര്‍ രചിച്ച കാശിപഞ്ചകം എന്ന കൃതിയെ അടിസ്ഥാനമാക്കി ശ്രീ നൊച്ചൂര്‍ വെങ്കടരാമന്‍ നടത്തിയ അദ്ധ്യാത്മിക സത്സംഗ പ്രഭാഷണപരമ്പരയുടെ MP3 ഓഡിയോ ഇവിടെ ശ്രവിക്കാം, ഡൗണ്‍ലോഡ്‌ ചെയ്യാം. മൊത്തത്തില്‍ 62.1 MB, 4 hrs 32 minutes ഉണ്ട്. ലേഖനം മുഴുവന്‍ വായിക്കുക »

കൂടുതല്‍ ലേഖനങ്ങള്‍