ശ്രീമദ് നാരായണീയം

 • ബാണയുദ്ധവും നൃഗമോക്ഷവര്‍ണ്ണനവും – നാരായണീയം (82)

  അങ്ങയുടെ അംശഭൂതനായി രുഗ്മിണിയുടെ പുത്രനായിരിക്കുന്ന ആ പ്രദ്യുമ്നനാവട്ടെ ശംബരന്‍ എന്ന അസുരനാ‍ല്‍ അപഹരിക്കപ്പെട്ടവനായി ആ അസുരനെ വധിച്ച് അവിടെ പാര്‍ത്തിരുന്ന രതീദേവിയോടുകൂടി തന്റെ പുരമായ ദ്വരകയെ പ്രാപിച്ചു.…

  Read More »
 • സുഭദ്രാഹരണപ്രഭൃതിവര്‍ണ്ണനം – നാരായണീയം (81)

  സ്നേഹമയിയും മനോഹരിയുമായ ആ സത്യഭാമയെ എല്ലായ്പോഴും ലാളിച്ചുകൊണ്ടിരിക്കുന്ന നിന്തിരുവടി പിന്നീട് അവളോടുകൂടിതന്നെ പാഞ്ചാലീസ്വയംവരത്തിന്നു എഴുന്നെള്ളി. അര്‍ജ്ജുനന്റെ സന്തോഷത്തിന്നുവേണ്ടി പിന്നിട് കുറച്ചുകാലം ഹസ്തിനപുരത്തില്‍ താമസിച്ച് ഹേ ഭഗവാനേ !…

  Read More »
 • സ്യമന്തകോപാഖ്യാനവര്‍ണ്ണനം – നാരായണീയം (80)

  ഭഗവാനേ ! അനന്തരം സാത്രജിത്ത് എന്നവന്നു സൂര്‍യ്യദേവനില്‍നിന്നു ലഭിച്ച ദിവ്യകായ സ്യകന്തകം എന്ന രത്നത്തെ അന്യന്റെ സ്വത്തിനെ ആഗ്രഹിക്കുന്നവനെന്നതുപോലെ നിന്തിരുവടി യാചിച്ചു. അതിന്നു കാരണം പലവിധത്തിലും എനിക്കുതോന്നുന്നുണ്ട്.…

  Read More »
 • രുക്മിണിസ്വയംവരവര്‍ണ്ണനം – നാരായണീയം (79)

  സൈന്യത്തോടുകൂടിയ ബലരാമനാല്‍ അനുഗമിക്കപ്പെട്ടവനായ നിന്തിരുവടി വിദര്‍ഭാധിപതിയായ ഭീഷ്മനാല്‍ സല്ക്കരിച്ച് ബഹുമാനിക്കപ്പെട്ടാവനായി നഗരത്തി‍ല്‍ പ്രവേശിച്ചു; അങ്ങയുടെ ആഗമനത്തെ അറിയിക്കുന്നവനായ ആ വിപ്രകുമാരനെ വര്‍ദ്ധിച്ച കുതുകത്തോടുകൂടിയവളായ ആ രുഗ്മിണി ഉടനെതന്നെ…

  Read More »
 • രുക്മിണീസ്വയംവരവര്‍ണ്ണനം – നാരായണീയം (78)

  ദേവശില്പിയായ വിശ്വകര്‍മ്മാവിനാ‍ല്‍ വര്‍ദ്ധിക്കപ്പെട്ട ശില്പചാതുര്‍യ്യത്തോടും ദേവന്മാരാല്‍ നല്കപ്പെട്ട സകലവിധ ഐശ്വര്‍യ്യങ്ങളോടുംകൂടിയതും സമുദ്രത്തിന്റെ മദ്ധ്യത്തില്‍ സ്ഥിതിചെയ്യുന്നതുമായ പുതിയ നഗരത്തെ നിന്തിരുവടി ശരീരകാന്തികൊണ്ടു പരിശോഭിപ്പിച്ചുവല്ലോ !

  Read More »
 • ഉപശ്ലോകോല്‍പത്തിയും ജരാസന്ധയുദ്ധവും – നാരായണീയം (77)

  അനന്തരം നിന്തിരുവടി വളരെക്കാലമായി കാമപരവശനായി എല്ലായ്പോഴും അങ്ങയുടെ പ്രത്യാഗമനമാകുന്ന മഹോത്സാത്തെത്തന്നെ ആലോചിച്ചു കൊണ്ടിരിക്കുന്നവളായി ദിവസംതോറും ‘വാസകസജ്ജികയായി’[10] അണി ഞ്ഞൊരുങ്ങിയിരുന്ന വളായ സൈരന്ധ്രിയുടെ മനോഹരമായി അലങ്കരിക്കപ്പെട്ടിരുന്ന പാര്‍പ്പിടത്തിലേക്കു ഭാഗവതോത്തമനായ…

  Read More »
 • ഉദ്ധവദൂത്യവര്‍ണ്ണനം – നാരായണീയം (76)

  അനന്തരം എല്ലാമറിയുന്നവനായ നിന്തിരുവടി ബലഭദ്രനോടുംകൂടി സാന്ദീപനി എന്ന ബ്രാഹ്മണശ്രേഷ്ഠന്റെ അടുക്കല്‍ചെന്ന് അറുപത്തിനാലു ദിവസങ്ങ‍ള്‍ കൊണ്ട് എല്ലാ വിദ്യകളേയും ഗ്രഹിച്ച് ഗുരുദക്ഷിണയ്ക്കായി മരിച്ചുപോയ പുത്രനെ യമലോകത്തുനിന്നു കൂട്ടികൊണ്ടുവന്ന് അദ്ദേഹത്തിന്നു…

  Read More »
 • കംസവധവര്‍ണ്ണനം – നാരായണീയം (75)

  പിറ്റേന്നു രാവിലെ ഭീതനായ ഭോജേശ്വരന്റെ മല്ലക്രീഡയുടെ ആരംഭത്തെ സൂചിപ്പിക്കുന്നതായ പെരുമ്പറ മുഴങ്ങിത്തുടങ്ങുകയും രാജാക്കന്മാരുടെ സംഘം മഞ്ചങ്ങളുടെ നേര്‍ക്ക് ചെല്ലുകയും നന്ദഗോപനും മാളികയിലെത്തുകയും ഭോജേശ്വരനായ കംസന്‍ മണിമാളികയുടെ ഉയര്‍ന്നനിലയി‍ല്‍…

  Read More »
 • ഭഗവത് പുരപ്രവേശരജകനിഗ്രഹാദിവര്‍ണ്ണനം – നാരായണീയം (74)

  ഉച്ചതിരിഞ്ഞതോടുകൂടി മഥുരപുരിയില്‍ എത്തിച്ചേര്‍ന്ന നിന്തിരുവടി അവിടെ ബാഹ്യോദ്യാനത്തില്‍ താമസിക്കുന്നവനായി ഭക്ഷണം കഴിച്ചശേഷം സ്നേഹിതന്മാരോടുകൂടി നഗരം നടന്നു കാണുന്നതിനായി പുറപ്പെട്ട് വളരെക്കാലത്തെ ശ്രവണം കൊണ്ട് ഭഗവാനെക്കാണുന്നതിന്നുള്ള ഉല്‍ക്കണ്ഠയോടുകൂടിയ സ്ത്രീപുരുഷന്മാരുടെ…

  Read More »
 • ഭഗവാന്റെ മഥുരാപ്രസ്ഥാനവര്‍ണ്ണനം – നാരായണീയം (73)

  അനന്തരം നിന്തിരുവടിയുടെ മഥുരാപുരിയിലേക്കുള്ള യാത്രയെപറ്റിയെ വര്‍ത്തമാനത്തെ കേട്ടിട്ട് ആ ഗോപകന്യകമാര്‍ ഏറ്റവും ദുഃഖിതരായി; ഇവര്‍ ഒന്നിച്ചുചേര്‍ന്നു ഇതെന്താണ് ? ഇതെന്താണ് ? എന്നിങ്ങിനെ വിലാപങ്ങള്‍ തുടങ്ങി.

  Read More »
 • Page 2 of 10
  1 2 3 4 10
Back to top button