ശ്രീമദ് നാരായണീയം
-
അക്രൂര യാത്രാവൃത്താന്തവര്ണ്ണനം – നാരായണീയം (72)
ശേഷതല്പത്തില് പള്ളികൊള്ളുന്ന ദേവ ! അതിന്നുശേഷം നാരദന് പറഞ്ഞതില്‍നിന്നു നിന്തിരുവടിയെ അമ്പാടിയില്‍ നിവസിക്കുന്നവനായി കേട്ട് ആ ഭോജേശ്വരനായ കംസന് മനം കലങ്ങിയവനായി ഗാന്ദിനീപുത്രനായ അക്രൂരനെ വിളിച്ച് ധനുര്യ്യാഗമെന്ന…
Read More » -
കേശീവ്യോമാസുരവധക്രിഡാവര്ണ്ണനം – നാരായണീയം (71)
എല്ലാ പ്രവൃത്തികളിലും ഫലത്തോടുകൂടിയവനും ഭോജേശ്വരനായ കംസന്റെ ഉറ്റ ബന്ധുവുമായ ആ കേശി എന്ന അസുരന് നിന്തിരുവടി മഹാലക്ഷ്മിയാല്‍ (കുതിരയാല്‍ എന്നും) പ്രാപിക്കത്തക്കവനാണ് എന്നു വിചാരിച്ചിട്ടൊ എന്നു തോന്നുമറു…
Read More » -
സുദര്ശനശാപമോക്ഷദിവര്ണ്ണനം – നാരായണീയം (70)
ഇപ്രകാരം നിന്തിരുവടി രസാനുഭവംകൊണ്ടു പരവശമാംവണ്ണം ആ സുന്ദരിമാരെ രമിപ്പിച്ചുകോണ്ടിരിക്കവേ ഒരിക്കല്‍ ഗോപന്മാര് അംബികാവനത്തിലെ പാര്‍വ്വതീപതിയായ ശ്രീപരമേശ്വരന്റെ ക്ഷേത്രത്തിലേക്കു നിന്തിരുവടിയൊന്നിച്ചുചെന്ന് അവിടെ ഉത്സവത്തില്‍ പങ്കുകൊണ്ട് രാത്രിയില്‍ സുഖമായി കിടന്നുറങ്ങി.…
Read More » -
രാസക്രീഡാവര്‍ണ്ണനം – നാരായണീയം (69)
തലമുടിയില്‍ തിരുകിക്കെട്ടിയ മയില്‍പീലികളോടുകൂടിയതും ഇളകിക്കൊണ്ടിരിക്കുന്ന മകരകുണ്ഡലങ്ങളോടുകൂടിയതും മുത്തുമാലകള്‍ , വനമാലയെന്നിവകൊണ്ടു സുന്ദരവും വിശിഷ്ടമായ കറിക്കൂട്ടുകളാല്‍ വര്‍ദ്ധിച്ച സൗരഭ്യത്തോടുകൂടിയതും മഞ്ഞപ്പട്ടുടയാടക്കുമേലണിയപ്പെട്ട പൊന്നരഞ്ഞാണ്കൊണ്ടു പരിലസിക്കുന്നതും ഒളിച്ചിതറുന്ന രത്നങ്ങള്‍ കൊണ്ടുപരിശോഭിക്കുന്ന കാല്ച്ചിലമ്പുകളോടുകൂടിയതും…
Read More » -
ആനന്ദപാരവശ്യവും പ്രണയകോപവര്‍ണ്ണനവും – നാരായണീയം (68)
ഹേ കമലാക്ഷ ! ആ ഗോപസ്ത്രീകള്‍ അങ്ങയെ ദര്‍ശിച്ചതുകൊണ്ട് ആനന്ദപരവശരായി അമൃതധാരയാലഭിഷേകം ചെയ്യപ്പെട്ടവരെന്നതുപോലെ നിന്തിരുവടിയുടെ മുമ്പില്‍ സ്തബ്ധരായ് നിന്നുപോയി.
Read More » -
ഭഗവദന്തര്ദ്ധാനവും അന്വേഷണവും ആവിര്ഭാവവര്ണ്ണനവും – നാരായണീയം (67)
സ്പഷ്ടമായ പരമാനന്ദരസംതന്നെ മൂര്ത്തികരിച്ചവരിച്ചിരുന്ന നിന്തിരുവടിയോടൊന്നിച്ച് ക്രീഡാസുഖം അനുഭവിച്ചവരായി അളവറ്റ ആനന്ദാനുഭൂതി ലഭിച്ചവരായ ആ സരസീരുഹാക്ഷികള് വര്‍ദ്ധിച്ച മദത്തെ പ്രാപിച്ചു.
Read More » -
ധര്മ്മോപദേശവര്ണ്ണനവും ക്രീഡാവര്ണ്ണനം – നാരായണീയം (66)
മന്മഥബാണങ്ങളേറ്റ് പരവശരായി അവിടെ വന്നുചേര്‍ന്നിരുന്ന ആ ഗോപവധുക്കള്‍ക്ക് അഭിലാഷത്തെ സാധിപ്പിച്ചുകൊടുക്കുന്നതിന്നു മനസ്സിലുറപ്പിച്ചവനെങ്കിലും അവരോടായി അനുകൂലമല്ലെന്ന നിലയില്‍ നിന്തിരുവടി അരുളിചെയ്തു.
Read More » -
ഗോപിസമാഗമവര്ണ്ണനം – നാരായണീയം (65)
അനന്തരം നിന്തിരുവടി ഗൗരീവൃതത്തിന്റെ അവസാനത്തില്‍ ഗോപസ്ത്രീകളോട് പ്രതിജ്ഞചെയ്യപ്പെട്ടതായ കാമോത്സവലീലകളെ സാധിപ്പിക്കുന്നതിന്നു ഒരുങ്ങി പരിപൂര്‍ണ്ണമായി പ്രകാശിക്കുന്ന പൂനിലാവുകൊണ്ട് കുളുര്‍മയിണങ്ങിയ പരിസരങ്ങളോടുകൂടിയ യമുനാനദീതീരത്തിലുള്ള വനപ്രദേശത്തില്‍ വേണുനാദം മുഴക്കി.
Read More » -
ഗോവിന്ദ പട്ടാഭിഷേകവര്ണ്ണനം- നാരായണീയം (64)
എല്ലാ ഗോപന്മാരും ഗോവര്‍ദ്ധനോദ്ധാരണം മുതലായ രീതിയിലുള്ള നിന്തിരുവടിയുടെ പരമോന്നതമായ മഹിമാതിശയത്തെ കണ്ടിട്ട് നിന്തിരുവടിയെ ലോകേശ്വരനെന്നു അനുമാനിക്കുന്നവരായി നന്ദഗോപനോട് ഭവാന്റെ ജാതകത്തെപറ്റി ചോദിച്ചു.
Read More » -
ഗോവര്ദ്ധനോദ്ധാരണവര്ണ്ണനം – നാരായണീയം (63)
പെട്ടെന്നു ഗോകുലത്തിന്റെ മേല്ഭാഗത്തില് ഇടവിടാതെയുള്ള ഇടിമുഴക്കം കൊണ്ട് എട്ടുദിക്കുകളേയും ഇളകിമറിക്കുന്നവയും വര്ണ്ണശോഭകൊണ്ട് അങ്ങയുടെ ശരീരകാന്തിയോടു കിടപിടിക്കുന്നവയുമായ കാര്‍മേഘങ്ങള്‍ നിന്തിരുവടിയാല് കാണപ്പെട്ടുവല്ലോ.
Read More »